You are Here : Home / USA News

ഫോമയുടെ `ജി.സി.യു അലയന്‍സി'ലൂടെ ആയിരത്തില്‍പ്പരം നേഴ്‌സുമാര്‍ ബി.എസ്‌.എന്‍ & എം.എസ്‌.എന്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 08, 2014 02:06 hrs UTC

ന്യൂയോര്‍ക്ക്‌: ഫോമയും ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായുള്ള കരാറിലൂടെ ആയിരത്തില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം ബി.എസ്‌.എന്‍ & എം.എസ്‌.എന്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്‌തതായി ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, കോര്‍ഡിനേറ്റര്‍മാരായ ബാബു തെക്കേക്കര, സജീവ്‌ വേലായുധന്‍ എന്നിവര്‍ അറിയിച്ചു.

2013 ജൂണ്‍ 17-നാണ്‌ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു ജി.സി.യുമായുള്ള കരാറില്‍ ഒപ്പുവെച്ചത്‌. ഈ കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്നും നേഴ്‌സിംഗ്‌ ഡിപ്ലോമയുള്ളവര്‍ക്ക്‌ 86 ക്രെഡിറ്റ്‌ വരെ ബി.എസ്‌.എന്‍ പ്രോഗ്രാമിനായി ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റി നല്‍കും. ബാക്കിയുള്ള 34 ക്രെഡിറ്റ്‌ എടുത്താല്‍ ബി.എസ്‌.എന്‍ ഡിഗ്രി കരസ്ഥമാക്കാന്‍ സാധിക്കും.

ഫോമയിലൂടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ 15 ശതമാനം ഫീസ്‌ ഇളവ്‌ ലഭിക്കുന്നതാണ്‌. ഇതുകൂടാതെ ജി.സി.യു സന്ദര്‍ശിക്കാന്‍ താത്‌പര്യമുള്ളവ സ്റ്റുഡന്റ്‌സിന്‌ അതിനുള്ള സൗകര്യവും ജി.സി.യു അവരുടെ ചെലവില്‍ ഏര്‍പ്പെടുത്തുന്നതാണ്‌.

ഓണ്‍ലൈനിലൂടെ ബി.എസ്‌.എന്‍, എം.എസ്‌.എന്‍ ഡിഗ്രികള്‍ എടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ fomaa.com-ലൂടെ അപേക്ഷാഫോറം പൂരിപ്പിച്ച്‌ ഫോമയുടെ മെമ്പര്‍ ആയിട്ടുള്ള പ്രാദേശിക സംഘടന വഴി അപേക്ഷ അയയ്‌ക്കേണ്ടതാണ്‌.

ഇപ്പോള്‍ അറിയുന്നതനുസരിച്ച്‌ അമേരിക്കന്‍ ആശുപത്രികളില്‍ 2020-ഓടെ ബി.എസ്‌.എന്‍ നിര്‍ബന്ധമാക്കാനുള്ള സാധ്യതകള്‍ കണ്ടുകൊണ്ടാണ്‌ ഫോമ ഈ രംഗത്ത്‌ താത്‌പര്യം കാണിച്ചതും അതിനുവേണ്ടി പ്രവര്‍ത്തിച്ചതും. ഇതുമൂലം ലക്ഷക്കണക്കിന്‌ ഡോളര്‍ നമ്മുടെ സ്റ്റുഡന്റ്‌സിന്‌ ലാഭമുണ്ടാക്കാന്‍ സാധിക്കും. രജിസ്റ്റര്‍ ചെയ്‌തവരില്‍ നിന്നും ലഭിക്കുന്ന അഭിപ്രായം അനുസരിച്ച്‌ വളരെയധികം സംതൃപ്‌തിയുള്ള ഒരു പ്രോഗ്രാമായി ഇത്‌ മാറിയെന്ന്‌ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.