You are Here : Home / USA News

റൂബെല്ലാ വാക്‌സിന്‍ കേരളത്തിലെ ആറ് ലക്ഷത്തോളം പെണ്‍കുട്ടികളില്‍ പരീക്ഷിക്കുന്നു ?

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Tuesday, February 04, 2014 12:01 hrs UTC

ശരിയായ ബോധവല്ക്കരണം കുട്ടികളില്‍ നടത്താതെ പ്രസവ രക്ഷയ്‌ക്കെന്ന പേരില്‍ പുതിയൊരു വാക്‌സിന്‍ കേരള സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികളിള്‍ പരീക്ഷണം നടത്തുന്നു. റൂബെല്ലാ എന്ന പേരിലുള്ള ഈ വാക്‌സിന്‍ കുത്തിവെപ്പ് ഒമ്പത് മുതല്‍ പന്ത്രണ്ടാം കഌസുവരെ പഠിക്കുന്ന ആറ് ലക്ഷത്തോളം പെണ്കുട്ടികള്‍ക്കാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിത്.

 റുബല്ലേ എന്നത് ഒരു ചെറിയ വൈറല്‍ രോഗത്തിന്റെ പേരാണ്. ചെറിയ പനി, ജലദോഷം, തൊണ്ട വേദന, ദേഹത്ത് ചുവന്ന തിണര്‍പ്പ്  തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഒരിക്കല്‍ റൂബെല്ലാപ്പനി ബാധിച്ചുകഴിഞ്ഞാല്‍ പിന്നീട് ജീവിതകാലം മുഴുവന്‍ ശരീരം റൂബെല്ലയ്‌ക്കെതിരായ പ്രതിരോധ ശേഷി കൈവരിക്കുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. കുട്ടികളിലും,പുരുഷന്മാരിലും ഉണ്ടാകുന്ന റൂബെല്ല ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ല.

എന്നാല്‍ സ്ത്രീകള്‍ ഗര്‍ഭി്ണിയായിരിക്കുന്ന അവസ്ഥയില്‍ ആദ്യത്തെ മൂന്നുമാസക്കാലത്തിനിടെ റൂബെല്ല വന്നാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് കണ്‌ജെ്‌നിറ്റല്‍ സിന്‌ഡ്രോം  അതായത് അന്ധത, ബധിരത, മൂകത, ഹൃദയത്തകരാറ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ഭാവിയില്‍ തടയുക എന്ന ഉദ്ദേശത്തോടെയാണ് ആരോഗ്യ വകുപ്പ് സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികളില്‍ പരീക്ഷണം നടത്തുന്നത്.

മുംബൈ ആസ്ഥാനമായ സീറം ഇന്‍സ്റ്റിറ്ര്യൂട്ട് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ നിന്ന് മൂന്ന് ലക്ഷം പേര്‍ക്കുള്ള മരുന്ന് ഇതിനകം തന്നെ കേരളത്തില്‍ എത്തിക്കഴിഞ്ഞു. ആരോഗ്യ വകുപ്പിന്‍റേയും നോഡല്‍ ഏജന്‍സിയായ സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍റേയും സംയുക്ത പദ്ധതി കൂടിയാണ്
കൗമാരപ്രായക്കാരായ പെണ്കുട്ടികള്‍ക്ക്  റുബെല്ലക്കെതിരെ പ്രതിരോധകുത്തിവെപ്പ് നല്‍കാ്‌നാണ് സര്‍ക്കാതരിന്റെ പുതിയ പദ്ധതി.
 
കുട്ടികളെയോ,  അവരുടെ മതപിതക്കളയോ അറിയിക്കാതെ സര്‍ക്കാര്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മാത്രമാണ് ഈ നിര്‍ബകന്ദ്ധിത വാക്‌സിന്‍ നല്‍കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.