You are Here : Home / USA News

ന്യൂജേഴ്‌സിയിലെ അയ്യപ്പവിളക്കും മാപ്പിന്റെ പുതുവത്‌സരാഘോഷ പരിപാടികളും ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Thursday, January 30, 2014 11:46 hrs UTC

 

ന്യുയോര്‍ക്ക്‌: പ്രേക്ഷക ലക്ഷങ്ങള്‍ക്ക്‌ ആത്മീയ അനുഭൂതി ലഭ്യമാക്കുന്ന തരത്തില്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നും ന്യൂജേഴ്‌സിയില്‍ എത്തിയ ആയിരക്കണക്കിനു ഭക്‌തജനങ്ങള്‍ ശബരിമല ധര്‍മ്മശാസ്‌താവിന്റെ അപദാനങ്ങള്‍ പാടിക്കൊണ്ട്‌ പടിപൂജയിലും അയ്യപ്പവിളക്കിലും പങ്കെടുത്തതിന്റെ ഭക്‌തിനിര്‍ഭരമായ കാഴ്‌ചകളുടെ ദ്ര്യശ്യാവിഷ്‌ക്കാരവും, ഫിലഡല്‍ഫിയില്‍ വെച്ച്‌ നടത്തപ്പെട്ട ചരിത്രസംഭവമായി മാറിയ മാപ്പിന്റെ വര്‍ണ്ണാഭമായതും അവിസ്‌മരണീയമായതുമായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയുള്ള ക്രിസ്‌മസ്‌ ന്യൂഇയര്‍ ആഘോഷപരിപാടിജളുടെ പ്രസക്‌തഭാഗങ്ങളും മലയാളത്തിന്റെ ഏറ്റവും പ്രമൂഖ വാര്‍ത്ത ചാനലായഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിന്റെ `അമേരിക്കന്‍കാഴ്‌ചകള്‍' എന്ന പ്രോഗ്രാമിലൂടെ ലോകമലയാളകളുടെ മുമ്പിലേക്ക്‌ എത്തപ്പെടുന്നു.

അമേരിക്കന്‍ മലയാളി സമൂഹത്തിനു വിത്യസ്‌തതയുള്ള പരിപാടി കാഴ്‌ചവെച്ച ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ പ്രേക്ഷകശ്രന്ദയാകര്‍ശിച്ചുകൊണ്ടിരിക്കുന്ന പരിപാടി ഞായറാഴ്‌ച അമേരിക്കന്‍ സമയം വൈകിട്ട്‌ 7 മണിക്കാണ്‌ സംപ്രേക്ഷണം ചെയ്യുന്നത്‌. ഏഷ്യാനെറ്റ്‌ യു.എസ്‌.എ യുടെ അണിയറ പ്രവര്‍ത്തകരോടെപ്പം ഏഷ്യാനെറ്റ്‌ ന്യൂസിന്റെ അമേരിക്കയിലെ ചീഫ്‌ കറസ്‌പോണ്ടന്റ്‌ ഡോക്‌ടര്‍ കൃഷ്‌ണ കിഷോറാണ്‌ അവതാരജനായി `അമേരിക്കന്‍കാഴ്‌ചകള്‍' ജനമനസ്സുകളിലേക്ക്‌ സമര്‍പ്പിക്കുന്നത്‌. അമേരിക്കയിലെ വിത്യസ്‌ത നഗരങ്ങളില്‍ നിന്നുള്ള ഏറ്റവും പുതിയ സംഭവങ്ങളും നിരവധി പ്രോഗ്രാമുകളും വാര്‍ത്തകളും ഉള്‍പ്പെടുത്തുന്ന `അമേരിക്കന്‍ കാഴ്‌ചകള്‍' എന്ന പരിപാടിയിലൂടെയാണ്‌ പ്രോഗ്രാമുകള്‍ സംപ്രേക്ഷണം ചെയ്യുന്നതെന്ന്‌ പ്രോഗ്രാം പ്രൊഡ്യൂസര്‍ രാജു പള്ളത്ത്‌ അറിയിച്ചു. പ്രോഗ്രാം കണ്ടതിനുശേഷം പ്രേക്ഷകര്‍ക്ക്‌ asianetusnews@gmail.com എന്ന വിലാസത്തില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുവാനുള്ള പ്രത്യേക അവസരവും ഉണ്ടായിരിക്കുന്നതാണെന്ന്‌ സംഘാടകര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.