You are Here : Home / USA News

റിഥം ഓഫ് ഡാലസ് നാലാമത് വാര്‍ഷികം കൊണ്ടാടുന്നു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Wednesday, January 29, 2014 08:09 hrs UTC

 
ഡാലസ്: ഡാലസ് ആസ്ഥാനമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന റിഥം ഓഫ് ഡാലസ് നൃത്ത വിദ്യാലയത്തിന്റെ നാലമത് വാര്‍ഷികം വിവിധ കലാപരിപാടികളോട് കൂടി നടത്തപ്പെടുന്നു.
 
ഫെബ്രുവരി 1 ശനിയാഴ്ച വൈകിട്ട് ഫര്‍മെിര്‍സ് ബ്രാഞ്ചിലുള്ള സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് പള്ളിയുടെ ഓടിറ്റൊരിയത്തില്‍ വെച്ചു നടത്തപ്പെടുന്ന ആഘോഷ വേളയില്‍  ശാസ്ത്രീയം, അര്‍ദ്ധശാസ്ത്രീയ നൃത്തങ്ങള്‍,നാടോടി, സിനിമാറ്റ്ക്, ബോളിവുഡ്,വെസ്‌റ്റേണ്‍, ഹിപ്ഹാപ് കൂടാതെ കര്‍ണാട്ടിക് മ്യൂസിക്, പിയാനോ, സിനിമ ഗാനങ്ങള്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും.

സംഗീതത്തിന്റെ തിരമാലകള്‍ സൃഷ്ടിച്ചു കൊണ്ട് കണ്ണിനും കാതിനും കുളിര്‍മ പകരുവാന്‍ വര്‍ണ്ണങ്ങള്‍ വാരി വിതരി കൊണ്ട് മാസ്മരിക നൃത്ത ചടുലഭാവങ്ങളുമായി റിഥം ഓഫ് ഡാലസിലെ കൊച്ചു കാലകാരമാരും, കലാകാരികളും അരങ്ങുതിമര്‍ത്താടും.
 
പ്രസ്തുത ആഘോഷ പരിപാടികളിലെക്ക് സ്വാഗതം ചെയ്യുന്നതായി റിഥം ഓഫ് ഡാലസിന്റെ മാനേജിംഗ് ഡയറക്ടര്‍ ഷൈനി ഫിലിപ്പും , സംഘാടകരും അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഷൈനി ഫിലിപ്പ്: 214 223 7529

www.rhythmofdallas.com

www.facebook.com/rodallas

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More