You are Here : Home / USA News

മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍ ഫെബ്രുവരി 21 മുതല്‍

Text Size  

Story Dated: Wednesday, January 29, 2014 10:27 hrs UTC

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

 

 

ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണില്‍ ഉള്‍പ്പെട്ട ഇടവകകളിലെ ഇടവകമിഷന്‍, സേവികാസംഘം, യുവജനസഖ്യം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള റീജിയനില്‍ കോണ്‍ഫറന്‍സിന് ഹൂസ്റ്റണില്‍ വേദിയൊരുങ്ങുന്നു. ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന് ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയാണ് ആതിഥേയത്വം വഹിയ്ക്കുന്നത്.

ഫെബ്രുവരി 21, 22(വെള്ളി, ശനി) ദിവസങ്ങളില്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടത്തപ്പെടുന്ന ദ്വിദിന കോണ്‍ഫറന്‍സ് വെള്ളിയാഴ്ച വൈകുന്നേരം 5മണിയ്ക്ക് ആരംഭിച്ച് ശനിയാഴ്ച 4മണിയ്ക്ക് സമാപിയ്ക്കും.

"ക്രിസ്ത്യന്‍ ഡെസ്റ്റിനേഷന്‍" എന്നതാണ് മുഖ്യ ചിന്താവിഷയം. ഭദ്രാസന സെക്രട്ടറിയും ബിഷപ്പ്‌സ് സെക്രട്ടറിയുമായ റവ.കെ.ഇ. ഗീവര്‍ഗീസ്, ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ.സജി തോമസ്, ലബക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകാംഗം ശ്രീമതി മറിയാമ്മ ജോണ്‍ എന്നിവര്‍ മുഖ്യപ്രഭാഷകരരായിരിയ്ക്കും.

ഹൂസ്റ്റണ്‍, ഡാളസ്, ലബക്ക്, ഓസ്റ്റിന്‍, ഒക്ലഹോമ, കാന്‍സസ് എന്നീ പ്രദേശങ്ങളിലെ ഇടവകകളാണ് സൗത്ത് വെസ്റ്റ് റീജിയനിലുള്ളത്.

ഫെബ്രുവരി 26ന് ശൂശ്രൂഷാനന്തരം ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വികാരി റവ.കൊച്ചു കോശി ഏബ്രഹാമില്‍ നിന്ന് ജോണ്‍ കുരുവിള, ഏബ്രഹാം ഇടിക്കുള, മേരി ജോണ്‍, തങ്കമ്മ ഏബ്രഹാം, ഷിജു ജോര്‍ജ്ജ്, ബിജോ ബഞ്ചമിന്‍ എന്നിവര്‍ രജിസ്‌ട്രേഷന്‍ സ്വീകരിച്ച് കൊണ്ട് കോണ്‍ഫറന്‍സ് റെജിസ്‌ട്രേഷന്‍ കിക്ക് ഓഫും നടത്തി.

ട്രിനിറ്റി ഇടവക വികാരി റവ. കൊച്ചുകോശി ഏബ്രഹാം ചെയര്‍മാനും വര്‍ഗീസ് ചാക്കോ കണ്‍വീനറുമായി നിരവധി കമ്മറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തനമാരംഭിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.കൊച്ചുകോശി ഏബ്രഹാം(ചെയര്‍മാന്‍)- 713-408-7394
വര്‍ഗീസ് ചാക്കോ(കണ്‍വീനര്‍)-281-491 3912
ഏബ്രഹാം ഇടിക്കുള(റജിസ്‌ട്രേഷന്‍) -713-614-9381
ജോണ്‍ വി. മാത്യൂ( അക്കോമഡേഷന്‍)-281-537-5485
ജോണ്‍ കുരുവിള(ഫുഡ്)-281-615-7603
ടി.എ. മാത്യൂ(പ്രോഗ്രാം)- 832- 771-2504

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.