You are Here : Home / USA News

ആം ആദ്‌മി പ്രവര്‍ത്തകര്‍ ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനം സമുചിതമായി ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 29, 2014 10:24 hrs UTC

ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ നൂറുകണക്കിന്‌ ആം ആദ്‌മി പ്രവര്‍ത്തകര്‍ ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന എഡിസണില്‍ ഒത്തുചേര്‍ന്ന്‌ സമുചിതമായി ഇന്ത്യയുടെ അറുപത്തിയഞ്ചാം റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു. സുസ്ഥിരവും സുശക്തവുമായ ഇന്ത്യയെ സ്വപ്‌നം കാണുന്ന പ്രവാസി ഇന്ത്യക്കാര്‍ `മദര്‍ ഇന്ത്യ'യ്‌ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ആം ആദ്‌മിയുടെ കേരളാ ചാപ്‌റ്ററിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയ അനില്‍ പുത്തന്‍ചിറയുടെ നേതൃത്വത്തില്‍ ഒത്തുചേര്‍ന്ന പ്രവര്‍ത്തകര്‍ അഴിമതിയേയും സ്വജനപക്ഷപാതത്തേയും, വര്‍ഗ്ഗീയ ചിന്താഗതികളേയും തുടച്ചുമാറ്റി മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ നടപ്പാക്കി സുസ്ഥിരമായ ഇന്ത്യയ്‌ക്കുവേണ്ടി പോരാടാന്‍ ദൃഢപ്രതിജ്ഞയെടുത്തു. ആം ആദ്‌മി പ്രവര്‍ത്തകരും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ഒട്ടേറെ ജന നേതാക്കളും ആം ആദ്‌മിയുടെ ഇന്ത്യാ റിപ്പബ്ലിക്‌ ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തു.

അനില്‍ പുത്തന്‍ചിറ, അലക്‌സ്‌ കോശി, ഡോ. ഗോപിനാഥന്‍ നായര്‍, ജോ കണ്ണൂര്‍, അനിയന്‍ ജോര്‍ജ്‌, ജെ. പണിക്കര്‍, ജിബി തോമസ്‌, ജയ്‌ പ്രകാശ്‌, സണ്ണി വാളിപ്ലാക്കല്‍, രാജേഷ്‌ നായര്‍, രാകേഷ്‌ ശിവദാസന്‍, മധു കൊട്ടാരക്കര, സക്കറിയാ കുര്യന്‍ തുടങ്ങി ഒട്ടേറെ പ്രവാസി നേതാക്കള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.