You are Here : Home / USA News

`കേരളാ എക്‌സ്‌പ്രസ്‌' എന്ന അവിസ്‌മരണീയ കലാവിരുന്ന്‌ മെയ്‌ 17-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 28, 2014 12:38 hrs UTC

 

ഹൂസ്റ്റണ്‍: അരങ്ങിലെ ചിരിയുടെ തമ്പുരാക്കന്മാരായ മുകേഷും, ജഗദീഷും ഒന്നിക്കുന്ന `കേരളാ എക്‌സ്‌പ്രസ്‌' എന്ന അവിസ്‌മരണീയ കലാവിരുന്ന്‌ മെയ്‌ 17-ന്‌ അമേരിക്കയിലെ ഹൂസ്റ്റണില്‍ അരങ്ങേറും.

പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ ധനശേഖരണാര്‍ത്ഥമാണ്‌ പരിപാടി നടത്തപ്പെടുന്നത്‌.

മുകേഷ്‌, ജഗദീഷ്‌, മീരാനന്ദന്‍, നജീം അര്‍ഷാദ്‌ തുടങ്ങി പതിനേഴോളം കലാകാരന്മാരും കലാകാരികളും അടങ്ങിയ വന്‍ താരനിരയാണ്‌ ഈ പ്രോഗ്രാമിന്റെ സവിശേഷത.

ഈ പ്രോഗ്രാമിന്റെ ഹൂസ്റ്റണ്‍ ഷോയുടെ സ്‌പോണ്‍സര്‍ഷിപ്പിനും മറ്റ്‌ വിവരങ്ങള്‍ക്കും താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: രാജേഷ്‌ വര്‍ഗീസ്‌ (832 273 0361), വാവച്ചന്‍ മത്തായി (832 468 3322), ജെലോ ജോസഫ്‌ (281 323 0476), ബോബി ജോര്‍ജ്‌ (281 750 9500), ജോര്‍ജ്‌ പൈലി (832 704 9720), ജോണ്‍ ചന്ദപ്പിള്ള (281 989 1327), ഏബ്രഹാം വര്‍ഗീസ്‌ (281 509 2786), ചാണ്ടി തോമസ്‌ (832 692 3592), ഷാജി മര്‍ക്കോസ്‌ (832 725 3514).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More