You are Here : Home / USA News

ഒക്കലഹോമ ഹിന്ദു മിഷന്‌ പുതിയ നേതൃത്വം

Text Size  

Story Dated: Saturday, January 25, 2014 01:43 hrs UTC

 
ശങ്കരന്‍കുട്ടി, ഒക്കലഹോമ
 

ഒക്കലഹോമ: മക്‌ലഹോമയിലെ എഡ്‌മണ്ടിലുള്ള സ്റ്റോണ്‍ബ്രിഡ്‌ജ്‌ ക്ലബ്‌ ഹൗസില്‍ ബേബി ഷവറിനോടനുബന്ധിച്ച്‌ വെച്ച്‌ നടന്ന പൊതുയോഗത്തില്‍ 2014-ലേക്കുള്ള പുതിയ ഭരണസമിതിയെ അഗങ്ങള്‍ ഏകോദര സോദര ബുദ്ധ്യാ തെരഞ്ഞെടുത്തു.

ശങ്കരന്‍കുട്ടി (പ്രസിഡന്റ്‌), സീമ ജയ്‌ചന്ദ്‌ (സെക്രട്ടറി), സ്‌മിതേഷ്‌ തുളസീധരന്‍ (ട്രഷറര്‍) ജ്ഞാനം സുമിത്‌ (ജോയിന്റ്‌ സെക്രട്ടറി), കൃഷ്‌ണ മുരളീമോഹന്‍ (വൈസ്‌ പ്രസിഡന്റ്‌), അഞ്‌ജന നാരായണന്‍ (ആര്‍ട്‌സ്‌ കോര്‍ഡിനേറ്റര്‍) എന്നിവര്‍ അംഗങ്ങളുടെ സാന്നിധ്യത്തില്‍ ചുമതലയേറ്റെടുത്തു.

മുന്‍ പ്രസിഡന്റ്‌ സ്‌മിതാ മേനോന്‍, സെക്രട്ടറി സുഗുണന്‍ കുഞ്ഞിരാമന്‍, ആര്‍ട്‌സ്‌ കോര്‍ഡിനേറ്റര്‍ വിദ്യാ കാര്‍ത്തിക്‌ എന്നിവരും മറ്റംഗങ്ങളും ചേര്‍ന്ന്‌ പുതിയ ഭരണസമിതിയെ അനുമോദിച്ചു. തുടര്‍ന്ന്‌ നടന്ന ബേബി ഷവര്‍ എന്തുകൊണ്ടും അര്‍ത്ഥപൂര്‍ണ്ണമായി എന്നു മാത്രമല്ല, മറ്റൊരു രാജ്യത്താണെങ്കില്‍ പോലും നാട്ടിലെ ചട്ടവട്ടങ്ങളേക്കാള്‍ വളരെയേറെ ഗംഭീരമായി നടന്ന ഈ ചടങ്ങിന്‌ സമാനതകളില്ലാതെ സംഗീത, സ്‌മിതേഷ്‌ എന്നിവര്‍ അംഗങ്ങളോടുള്ള ആദരവ്‌ പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More