You are Here : Home / USA News

‘ഇന്ത്യ ഒരു റിപ്പബ്ലിക്‌?’ ചര്‍ച്ച

Text Size  

Story Dated: Friday, January 24, 2014 11:19 hrs UTC

ശനിയാഴ്ച (01/25/2014)  സാഹിത്യ സല്ലാപത്തില്‍  

 

 

 

താമ്പാ: ജനുവരി ഇരുപത്തിയഞ്ചാം  തീയതി സംഘടിപ്പിക്കുന്ന അന്‍പത്തിയൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ഇന്ത്യ ഒരു റിപ്പബ്ലിക്? എന്നതായിരിക്കും ചര്‍ച്ചാ വിഷയം. ഇന്ത്യന്‍ ഭരണഘടനയുടെ ഉപക്രമത്തില്‍ പറയുന്ന പ്രകാരം പരമാധികാരമുള്ളതും  സ്ഥിതി സമത്വ വ്യവസ്ഥയുള്ളതും  മതനിരപേക്ഷമായതും ആയ ഒരു ജനാധിപത്യ ഭരണസംവിധാനമാണോ ഇന്ന് ഇന്ത്യയില്‍ നിലവിലുള്ളത്? അനുകൂലമായും പ്രതികൂലമായും അഭിപ്രായമുള്ള പ്രഗല്‍ഭരായ അമേരിക്കന്‍ മലയാളികള്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്.

 

ഇന്ത്യയെക്കുറിച്ചും ഇന്ത്യയിലെ ഭരണ സംവിധാനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള എല്ലാ  നല്ല ആളുകളെയും മാതൃരാജ്യ  സ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം  എട്ടു മുതല്പത്തു  വരെ  (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....


1-443-453-0034  കോഡ്  365923


ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com  എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395


Join us on Facebook  https://www.facebook.com/groups/142270399269590/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More