You are Here : Home / USA News

ദൃശ്യം സിനിമ താമ്പായില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 24, 2014 02:59 hrs UTC

 

താമ്പാ: അമേരിക്കന്‍ മലയാളികളും ആവേശത്തോടെ വരവേറ്റ മോഹന്‍ ലാലിന്റെ `ദൃശ്യം' എന്ന മലയാള സിനിമ താമ്പായില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നു. ജനുവരി 24-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 9.30-നും, ജനുവരി 25-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ ഏഴുമണിക്കുമായി രണ്ട്‌ ഷോ ആണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. വെള്ളിയാഴ്‌ച വൈകുന്നേരം പ്രദര്‍ശിപ്പിക്കുന്ന ഓഡിറ്റോറിയത്തില്‍ കൂടുതല്‍ കാണികള്‍ക്ക്‌ ഇരിക്കുവാനുള്ള സൗകര്യമുണ്ട്‌. ആയതിനാല്‍ കഴിയുമെങ്കില്‍ വെള്ളിയാഴ്‌ച തന്നെ സിനിമ കാണണമെന്ന്‌ സംഘാടകര്‍ അറിയിക്കുന്നു. ന്യൂ താമ്പായിലുള്ള മൂവികോ തിയേറ്ററിലാണ്‌ പ്രദര്‍ശനം. തീയേറ്ററിന്റെ വിലാസം: Movico Starlight 20, 18002 Highroads Preserve Parkway, Tampa, Florida, 33647.

ഞായറാഴ്‌ച വൈകുന്നേരം (ജനുവരി 26) 7 മണിക്ക്‌ ഇതേ തീയേറ്ററില്‍ `ഒരു ഇന്ത്യന്‍ പ്രണയകഥ' എന്ന സത്യന്‍ അന്തിക്കാട്‌ ചിത്രം പ്രദര്‍ശിപ്പിക്കുന്നതാണ്‌. താമ്പായിലെ മലയാളം സിനിമാ വിവരങ്ങള്‍ ഇ മെയിലില്‍ ലഭിക്കുവാനായി നിങ്ങളുടെ ഇമെയില്‍ വിലാസം 803 258 0468 എന്ന നമ്പരില്‍ എസ്‌.എം.എസ്‌ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 813 334 0123, 727 550 6698.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.