You are Here : Home / USA News

മണ്ണുനീക്കിയന്ത്രത്തിനടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ മലയാളി മരിച്ചു

Text Size  

Story Dated: Thursday, January 23, 2014 12:38 hrs UTC

ബുറൈദ: മണ്ണുനീക്കി യന്ത്രത്തിന്റെ അടിയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന മലയാളി മരിച്ചു. അല്‍റാസില്‍ കെട്ടിട നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളിയായിരുന്ന ഷമീര്‍ (32) ആണ് മരിച്ചത്.

കൊല്ലം കരുനാഗപ്പള്ളി പടനോര്‍ത്ത് തിരുവാലി വീട്ടില്‍ അബ്ദള്‍റഷീദ് സല്‍മാബീവി ദമ്പതികളുടെ മുന്നുമക്കളില്‍ ഇളയവനണ് ഷമീര്‍.
അല്‍റാസിലെ സര്‍ബാന്‍ കെട്ടിട നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച ജോലിക്കിടെ പിന്നോട്ട് നീങ്ങിയ മണ്ണുനീക്കിയന്ത്രത്തില്‍ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷമീര്‍ കാല്‍വഴുതി യന്ത്രിത്തിന്റെ ടയറിനടിയില്‍ കുടുങ്ങിയത്.

ഗുരുതരമായി പരിക്കേറ്റ ഷമീറിനെ അല്‍റാസ് ജനറല്‍ ആസ്പത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച്ച രാത്രി പത്തരയോടെ മരിച്ചു. അഞ്ചുവര്‍മായി ഷമീര്‍ ഇതേകമ്പനിയില്‍ ജോലിചെയ്തു വരുന്നു. അടുത്തമാസം നാട്ടില്‍പോകുന്നതിനായുള്ള തയ്യാറെടുപ്പിലായിരുന്നു.

അവിവാഹിതനാണ്. സഹോദരങ്ങല്‍ ഷാജഹാന്‍, ഷജീല. അല്‍റാസ് ആസ്പത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരുന്ന മൃതദേഹം ഇവിടെ മറവുചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More