You are Here : Home / USA News

മാര്‍ട്ടിന് ലൂതര്‍ കിങ്ങ് ജൂനിയനെ ഡാളസ് പൗരാവലി അനുസ്മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 21, 2014 12:53 hrs UTC

 

ഡാളസ് : നോബല്‍ പ്രൈസ് ജേതാവും, അമേരിക്കയിലെ സിവില്‍ റൈറ്റ്‌സ് ഹീറോയുമായ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെ ഡാളസ് പൗരാവലി അനുസ്മരിച്ചു. ഇതിനോടനുബന്ധിച്ചു നടത്തിയ പരേഡില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. 1923 ജനുവരി 15ന് അറ്റ്‌ലാന്റയില്‍ ജനിച്ച മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് ജൂനിയര്‍ ആഫ്രിക്കന്‍ അമേരിക്കന്‍ സിവില്‍ റൈറ്റ്‌സ് മൂവ്‌മെന്റിന് നേതൃത്വം നല്‍കിയിരുന്നു. 1968 ഏപ്രില്‍ നാലിനാണ് അദ്ദേഹം വര്‍ദ്ധിക്കപ്പെട്ടത്. ഇതിനോടനുബന്ധിച്ച് നടന്ന പരേഡില്‍ ഡാളസ് മേയര്‍ മൈക്ക് റോളിങ്ങ്‌സ്, സെനറ്റര്‍മാരായ റോയ്‌സ് വെസ്റ്റ്, വെന്‍ഡി ഡേവിഡ് എന്നിവര്‍ പങ്കെടുത്തു. പ്രസിഡന്റ് ഡെ ആയി ആചരിക്കുന്ന അമേരിക്കയില്‍ ഇന്ന് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും, വിദ്യാലയങ്ങള്‍ക്കും, ബാങ്കുകള്‍ക്കും അവധിയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More