You are Here : Home / USA News

ലോകസാമ്പത്തിക ഫോറം സമ്മേളനം ആരംഭിച്ചു

Text Size  

Story Dated: Tuesday, January 21, 2014 11:26 hrs UTC

ദാവോസ്: നാല്‍പ്പത്തിനാലാമത് ലോക സാമ്പത്തിക ഫോറം സമ്മേളനത്തിന്  സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ തിരിതെളിഞ്ഞു. 40 രാജ്യങ്ങളില്‍ നിന്നായി 2500 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ 125 അംഗ സംഘമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ധനകാര്യ മന്ത്രി പി. ചിദംബരം, വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്‍ടെക് സിംഗ് അലുവാലിയ, നഗരവികസനകാര്യ മന്ത്രി കമല്‍നാഥ്, ഘനവ്യവസായ മന്ത്രി പ്രഫുല്‍ പട്ടേല്‍, ഊര്‍ജവകുപ്പുമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ തുടങ്ങിയവര്‍ ഫോറത്തില്‍ പങ്കെടുക്കും.

കൂടാതെ ഇന്ത്യന്‍ വ്യവസായ മേഖലയിലെ വമ്പച്ഛാരായ ടാറ്റാ ഗ്രൂപ്പ് മേധാവി സൈറസ് മിസ്ട്രി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി, വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി, അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി, രാഹുല്‍ ബജാജ്, സുനില്‍ മിത്തല്‍, ക്രിസ് ഗോപാലകൃഷ്‌നന്‍, പ്രശാന്ത് റൂയ്യ, ശിവേന്ദര്‍- മല്‍വീന്ദര്‍ മോഹന്‍സിംഗ്, ജി. എം റാവു, പവന്‍ മുഞ്ജാല്‍, നയ്‌നലാല്‍ കിഡ്‌വായ്, നരേഷ് ഗോയല്‍, ഉദയ് കൊടാക്ക് തുടങ്ങിയവരും പങ്കെടുക്കും

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി പ്രസിഡന്‍റും ഇന്‍ഫോസിസ് ഇന്‍ഡ്യ വൈസ് ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷന്‍ സമ്മേളനത്തിന്റെ കോ ചെയര്‍മാന്‍മാരില്‍ ഒരാളാണ്.

ജനുവരി 22 ബുധനാഴ്ച രാവിലെ ഒന്‍പതുമണിയ്ക്ക് ദാവോസ് കോണ്‍ഗ്രസ് ഓഡിറ്റോറിയത്തില്‍(സ്റ്റുഡിയോ)കേന്ദ്ര ധനമന്ത്രി പി.ചിദംബരം നയിക്കുന്ന മുപ്പതു മിനിറ്റ് ദീര്‍ഘിയ്ക്കുന്ന ചര്‍ച്ച നടക്കും. കിേെശൗേശേീി,െ വേല ലരീിീാ്യ മിറ ുീഹശര്യാമസശിഴ ശി വേല ംീൃഹറ' െഹമൃഴലേെ റലാീരൃമര്യ എന്നതാണ് വിഷയം. കൂടാതെ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം മറ്റു രാജ്യങ്ങളുടെ പ്രതിനിധികളുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും നടത്തും.

ലോകത്തെ പുനര്‍സൃഷ്ടിക്കുക വഴി സമൂഹം, രാഷ്ട്രീയം, ബിസിനസ് എന്നിവയിലെ അനന്തരഫലം എന്നതാണ് സമ്മേളനത്തില്‍ ഇത്തവണ പൊതു വിഷയമായി തെരഞ്ഞെടുത്തിരിയ്ക്കുന്നത്. സമ്മേളനം ഈ മാസം 25 ന് അവസാനിയ്ക്കും.

എന്നാല്‍ ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണി പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അസമത്വം വര്‍ധിച്ചുവരുന്നതാണെന്ന് ലോക ഇക്കണോമിക് ഫോറത്തില്‍ റിപ്പോര്‍ട്ട് സമ്മേളനത്തില്‍ ചൂടുള്ള ചര്‍ച്ചയ്ക്ക് വഴിതെളിയ്ക്കും.

വാര്‍ഷിക ആഗോള അപകട സര്‍വേയിലാണ് ഇങ്ങനെയൊരു വിലയിരുത്തല്‍. ഈ മാസം 22 മുതല്‍ 25 വരെ ദാവോസില്‍ നടക്കുന്ന ഉച്ചകോടിക്കു മുന്നോടിയായാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.