You are Here : Home / USA News

ഓസ്ട്രിയയില്‍ ജൂലൈ മുതല്‍ മാതാപിതാക്കന്മാര്‍ക്ക് 200 യൂറോ കൂടുതല്‍ ലഭിക്കും

Text Size  

Story Dated: Tuesday, January 21, 2014 11:24 hrs UTC

 

വിയന്ന : ജൂലൈ ഒന്നുമുതല്‍ മാതാപിതാക്കള്‍ക്ക് ഓസ്ട്രിയയിലെ കൂട്ടുകക്ഷിമന്ത്രിസഭ പ്രഖ്യാപിച്ച, സാമുഹിക സുരക്ഷയുടെ ഭാഗമായുള്ള,കുടുംബ സഹായം ലഭിച്ചുതുടങ്ങും നാലു ശതമാനം അധിക വര്‍ദ്ധനവാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത് കുടുംബ ക്ഷേമ വകുപ്പ്മന്ത്രി സോഫി കര്‍മാസിന്‍ വെളിപ്പെടുത്തിയതാണിത ്.ഇതനുസരിച്ച് സര്‍ക്കാരിനു 830 മില്ല്യന്‍ യൂറോയുടെ അധികബാധ്യത സര്‍ക്കരിനുണ്ടാകും

2014 ല്‍ നാലുശതമാനവും,2016ല്‍ രണ്ടു ശതമാനവും, 2018 ല്‍ മറ്റൊരു രണ്ടു ശതമാനവും കുടുംബങ്ങള്‍ക്ക് ലഭിക്കും. ഇതനുസരിച്ച് മൂന്നു മുതല്‍ ആറുവയസുവരെ.രണ്ടു കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ജൂലൈ 1 മുതല്‍ വര്‍ഷത്തില്‍ 115 യൂറോ അധികം ലഭിക്കും,മൂന്നു കുട്ടികള്‍ ഉള്ളവര്‍ക്ക് 193 യൂറോയും, പതിനെട്ട് വയസ്സുവരെയുള്ളവര്‍ക്ക് 193 യൂറോയും അധികം ലഭിക്കും. രണ്ടു കുട്ടികള്‍ ഉള്ളവര്‍ക്ക് വര്‍ഷത്തില്‍ ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്ന 4,360 യൂറോക്ക് പകരം 2014 ല്‍ 4,475 യൂറോയും,2016ല്‍ 4,531 യൂറോയും,2018ല്‍ 4,589 യൂറോയും ലഭിക്കും. മൂന്നു കുട്ടികള്‍ ഉള്ളവര്‍ക്ക് നിലവിലുള്ള 7,292 യൂറോക്കു പകരം ഈ വര്‍ഷം 7,485 യൂ. ആയും,2016ല്‍ 7,581 യൂ. ആയും,2018ല്‍ 7,697 യൂറോയായും വര്‍ദ്ദിക്കും.പതിനെട്ടുവയസ്സുവരെയുള്ളവര്‍ക്ക് നിലവില്‍ ലഭിക്കുന്ന 7,292 യൂറോക്കു പകരം യഥാക്രമം 2014ല്‍ 7,485 യൂറോയും,2016ല്‍ 7,581 യൂറോയും,2018ല്‍ 7,697 യൂറോയായും ലഭിക്കും.

2000 മുതല്‍ കാര്യമായ യാതൊരു പരിഷ്‌കാരവും ഈ രംഗത്തുനടപ്പാക്കിയില്ലെന്നും, തനിക്കു കുടുംബ സുരക്ഷയ്ക്ക് കൂടുതലായി ചെയ്യണമെന്നുണ്ടന്നും അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള പാക്കേജ് നടപ്പാക്കുക വഴി, ഒരു മാതൃക വരുന്ന സര്‍ക്കാരുകള്‍ക്ക് മാതൃകയാകുമെന്നും മന്ത്രി കാര്‍മസിന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More