You are Here : Home / USA News

അഡ്വ. ജിജി സെബാസ്റ്റ്യന്‍ നീലത്തുംമുക്കിലിന് സി. അന്തപ്പായി അവാര്‍ഡ് സമ്മാനിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, January 18, 2014 02:16 hrs UTC

 

ഫ്‌ളോറിഡ(മയാമി): കേരള ക്രിസ്ത്യന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സി.അന്തപ്പായിയുടെ പേരില്‍ സ്ഥാപിക്കപ്പെട്ട പ്രഥമ അവാര്‍ഡ് ജേതാവ് അഡ്വ. ജിജി സെബാസ്റ്റ്യന്‍ നീലത്തുംമുക്കിലിനെ സൗത്ത് ഫ്‌ളോറിഡ മലയാളി സമൂഹം ഒന്നുചേര്‍ന്ന് അനുമോദിച്ചു
മയാമിയിലെ ഈസ്റ്റ് ഫ്യൂഷന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ വിവിധ മത, സാംസ്‌ക്കാരിക സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.

അഖില കേരള കത്തോലിക്ക കോണ്‍ഗ്രസിന്റെ സ്ഥാപകരില്‍ ഒരാളും സാമൂഹിക സമ്മേളനങ്ങളുടെ ഉപജ്ഞാതാവുമായ സി. അന്തപ്പായിയുടെ അതേപാതയില്‍ തന്നെ കേരളത്തിനകത്തും അമേരിക്കയിലും ക്രൈസതവ സമൂഹത്തിലും സാംസ്‌ക്കാരിക സംഘടനകളിലും തന്റേതായ നൂതന പരിപാടകള്‍ക്ക് രൂപ കല്പന ചെയ്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഡ്വ.ജിജി നീലത്തുംമുക്കില്‍ ഈ അവാര്‍ഡിന് തികച്ചും അനുയോജ്യനായ വ്യക്തിതന്നെയെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഫാ. ജോണ്‍ മേലേപ്പുറം ഓര്‍മ്മിപ്പിച്ചു.

ഫ്‌ളോറിഡ ആരോഗ്യമാതാവിന്റെ നാമധേയത്തിലുള്ള പ്രഥമ ഇടവകയുടെ പ്രഥമ വികാരിയായി 2003 മുതല്‍ 2009 വരെ താന്‍ പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ ഇടവകയില്‍ നടന്ന പല നല്ല സംരംഭങ്ങള്‍ക്കും ജിജിയുടെ കൈതാങ്ങ് ഈടുറ്റതായിരുന്നുവെന്ന് ജോണച്ചന്‍ അനുസ്മരിച്ചു.
ചിക്കാഗോ രൂപതയുടെ അഭിമാനമായി എന്നും ഓര്‍ക്കുന്ന 2007 ല്‍ മയാമിയില്‍ വച്ച് നടന്ന രൂപത കണ്‍വെന്‍ഷന്റെ പല നൂതന ആശയങ്ങളും പങ്കുവച്ചത് ജിജിയായിരുന്നു. പ്രത്യേകിച്ചും, കേരളത്തിലെ എല്ലാ സീറോ മലബാര്‍ പിതാക്കന്മാരുടെയും സാന്നിദ്ധ്യത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവ് നടത്തിയ കണ്‍വെന്‍ഷന്‍ ലോഗോ പ്രകാശനവും തോമാശ്ലീഹായുടെ എണ്ണഛായപടം വെഞ്ചരിപ്പും, അതിനുശേഷം ആ രൂപവും വഹിച്ച് തോമാശ്ലീഹാ സ്ഥാപിച്ച ഏഴര പള്ളികളില്‍ കൊണ്ടുപോയി പ്രാര്‍ത്ഥിച്ച് മയാമിയില്‍ കൊണ്ടു വന്നു. റോമില്‍ ചെന്ന് ഓറിയന്റല്‍ പാത്രിയാര്‍ക്കീസ്സിന്റെ കയ്യില്‍ നിന്നും വേപ്പല്‍ പതാക കൊണ്ടുവന്ന് മായാമിയില്‍ കണ്‍വെന്‍ഷന്‍ സ്ഥലത്ത് നാട്ടി. അങ്ങനെ മയാമി കണ്‍വെന്‍ഷന്‍ കേരള സഭയുടെയും ആഗോള സഭയുടെയും ചിക്കാഗോ രൂപതയുടെയും നിറസാന്നിദ്ധ്യമായി.

കൂടാതെ ജാതിമതഭേതങ്ങളില്ലാതെ വിവിധ സാമൂഹിക സാംസ്‌ക്കാരിക മേഖലകളിലും ജിജി പ്രവര്‍ത്തിക്കുകയുണ്ടായി. നവ കേരള പ്രസിഡന്റ് ഇന്ത്യാ കാത്തലില്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ചിക്കാഗോ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം എന്നീ മേഖലകളിലും തന്റേതായ കര്‍മ്മശേഷി ജ്ജി പ്രകടമാക്കി.

വളരെ ആഘോഷമായി നടത്തപ്പെട്ട അനുമോദന സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്ചു.

റവ.ഫാ.കുര്യാക്കോസ് കുമ്പയ്ക്കല്‍(ഫ്‌ളോറിഡ ആരോഗ്യമാതാ പള്ളി വികാരി), റവ.ഡോ. ജോസഫ് മാരൂര്‍(ചങ്ങനാശ്ശേരി എസ്.ബി. ജോര്‍ജ്ജ് മുന്‍ പ്രിന്‍സിപ്പല്‍), സിസ്റ്റര്‍ മരിയ എസ്.എ.ബി.എസ്.(മദര്‍ സുപീരിയര്‍) ജെയിംസ് ദേവസ്യ (ഇന്ത്യ കാത്തിലില്‍ അസ്സോസിയേഷന്‍ പ്രസിഡന്റ്), റെജി തോമസ്സ്( നവ കേരള പ്രസിഡന്റ്), ജോയ് ആന്റണി (കേരള സമാജം പ്രസിഡന്റ്), അഗസ്റ്റിന്‍ നടയില്‍(എസ്.എം.സി.സി. പ്രസിഡന്റ്), ആനന്ദന്‍ നിറവേലി( ഫോമാ പ്രതിനിധി), മാത്യു വര്‍ഗ്ഗീസ് (പ്രസ്സ് ക്ലബ്), ജോയ് കുറ്റിയാനി(മുന്‍ കേരള സമാജം പ്രസിഡന്റ്), ജെസ്സി പറത്തുണ്ടിയില്‍ (മുന്‍ കേരള സമാജം പ്രസിഡന്റ്), ജോബി തുണ്ടത്തില്‍, ലൂക്കോസ് പൈനുങ്കല്‍(വെസ്റ്റ് പാം ബീച്ച് കേരളസമാജം പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സമ്മേളനത്തിന്റെ എം.സി.യായി നിന്നത് വിന്‍സെന്റ് ലൂക്കോസ് നന്ദി രേഖപ്പെടുത്തിയത് ആന്റണി തോട്ടത്തിലുമാണ്. സമ്മേളനം ക്രമീകരിച്ചത് ജോസ്‌മോന്‍ കരേടന്‍, ടോമി ദേവസ്യ, ജെയിംസ് പുളിക്കന്‍, വിന്‍സെന്റ് ലൂക്കോസ്, ബാബു ചക്ക്യാത്ത്, ആന്റണി തോട്ടത്തില്‍, റെജി തോമസ്, ജോയ് ആന്റണി, സുനില്‍ തൈമറ്റത്തില്‍, മേരി നിക്കോളോസ് എന്നിവരാണ്.

സമ്മേളനത്തിന് മോടി കൂട്ടുവാന്‍ മരിയ ജോസഫ്, ക്രിസ്റ്റീന കല്ലിടിക്കില്‍ എന്നിവരുടെ ഗ്രൂപ്പ് ഡാന്‍സും, ജോജോ വാത്യാലില്‍, ജോബി തുണ്ടത്തില്‍, ജോസ്മാന്‍ കരേടന്‍, സൂസ്സി റോയി, രാജി ജോമി എന്നിവരുടെ ഗ്രൂപ്പ് സോംങ്ങും ഉണ്ടായിരുന്നു.

ഡോ. ജോസഫ് കാക്കനാട്ട് ജിജിക്ക് പൊന്നാട അണിയിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റോബിന്‍സ് ജോസ്, റെജി തോമസ്, തോമസ് പുല്ലാട്ട് എന്നിവര്‍ പ്ലാക്കുകളും ബൊക്കെയും നല്‍കി.
അവാര്‍ഡ് ഫലകം ജിജിക്ക് സമ്മാനിച്ചത് റവ.ഫാ.ജോണ്‍ മേലേപ്പുറം(മുന്‍ വികാരി) ആണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.