You are Here : Home / USA News

യൂറോപ്യന്‍ സാമ്പത്തിക വിലയിരുത്തലില്‍ ജര്‍മനി ഒന്നാമന്‍

Text Size  

Story Dated: Monday, January 13, 2014 04:44 hrs UTC

 

ഫ്രാങ്ക്‌ഫര്‍ട്ട്‌: യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക വിലയിരുത്തലില്‍ ജര്‍മനി ഒന്നാം സ്ഥാനത്ത്‌. ആഗോള സാമ്പത്തിക വിലയിരുത്തലില്‍ പ്രമുഖ റേറ്റിംഗ്‌ ഏജന്‍സിയായ എസ്‌ ആന്റ്‌ പി (സ്‌റ്റാന്‍ഡാര്‍ഡ്‌ ആന്റ്‌ പൂവര്‍) നടത്തിയ യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക വിലയിരുത്തലിലാണ്‌ ജര്‍മനിക്ക്‌ `ട്രിപ്പിള്‍ എ' എന്ന ഉന്നത സാമ്പത്തിക വിലയിരുത്തല്‍ ലഭിച്ചത്‌. രാജ്യത്തിന്റെ പൊതുവായ സാമ്പത്തിക സ്ഥിതി, ബജറ്റ്‌ കമ്മി, വ്യാവസായിക ഭന്ദ്രത, കയറ്റുമതി, കടബാദ്ധ്യതകള്‍ക്കുള്ള ആഗോള വിശ്‌സ്‌ത എന്നവയെല്ലാം കണക്കിലെടുത്താണ്‌ ജര്‍മനിക്ക്‌ ഈ വിലയിരുത്തല്‍ ലഭിച്ചത്‌.

ജര്‍മനിയെ കൂടാതെ ഫിന്‍ലാന്‍ഡ്‌, ലംക്‌സംബൂര്‍ഗ്‌ എന്നീ രാജ്യങ്ങള്‍ക്കും `ട്രിപ്പിള്‍ എ' റേറ്റിംഗ്‌ ലഭിച്ചു. ഏറ്റവും കുറഞ്ഞ റേറ്റിംഗ്‌ ലഭിച്ചത്‌ ഗ്രീസ്‌, സൈപ്രസ്‌ എന്നീ രാജ്യങ്ങള്‍ക്കാണ്‌. ഈ റിപ്പോര്‍ട്ടിനോടൊപ്പം കൊടുത്തിരിക്കുന്ന ചാര്‍ട്ടില്‍ യൂറോപ്പിലെ ഓരാ രാജ്യങ്ങള്‍ക്കും ലഭിച്ച റേറ്റിംഗ്‌ കാണാം. ഒന്നാം സ്ഥാന സാമ്പത്തിക റേറ്റിംഗ്‌ ലഭിച്ച ജര്‍മനിയില്‍ വ്യാവസായിക മുതല്‍ മുടക്കിനും, ജര്‍മനിയിലേക്ക്‌ കയറ്റുമതികള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്ക്‌ വളരെ നല്ല സാദ്ധ്യതയാണുള്ളത്‌. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.