You are Here : Home / USA News

അഞ്ചാമതു ക്‌നാനായ യൂത്ത്‌ സമ്മിറ്റ്‌ ഡിട്രോയിറ്റില്‍ സമാപിച്ചു

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Monday, January 13, 2014 04:27 hrs UTC

ഡിട്രോയിറ്റ്‌: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെ.സി. സി. എന്‍. എ) യുടെ യുവജനവിഭാഗവും, ക്‌നാനായകത്തോലിക്കാ യുവജനങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്‌മയുമായ ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (കെ.സി.വൈ.എല്‍.എന്‍.എ) 2013 ലെ ദേശീയ സമ്മിറ്റ്‌ ഡിട്രോയിറ്റില്‍ സമാപിച്ചു. ഡിസംബര്‍ 27 വെള്ളിയാഴ്‌ച്ച മുതല്‍ 30 തിങ്കളാഴ്‌ച്ചവരെ നാലുദിവസങ്ങളിലായി നടന്ന ദേശീയ യുവജനസമ്മേളനത്തില്‍ വടക്കേ അമേരിക്കയിലും, കാനഡായില്‍നിന്നുമായി 200 ല്‍ പരം യുവതീയുവാക്കള്‍ പങ്കെടുത്തു.

ക്ലാര്‍ക്‌സ്റ്റണിലെ കൊളംബിയര്‍ കോണ്‍ഫറന്‍സ്‌ ആന്റ്‌ റിട്രീറ്റ്‌ സെന്ററില്‍ നടന്ന യുവജനസമ്മേളനം കെ.സി.വൈ.എല്‍.എന്‍.എ ദേശീയ ചാപ്ലൈനും, ഫിലാഡല്‍ഫിയാ സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക്‌ മിഷന്‍ ഡയറക്ടറുമായ റവ. ഡോ. മാത്യു മണക്കാട്ട്‌ ഡിസംബര്‍ 27 ന്‌ ഭദ്രദീപം തെളിച്ച്‌ ഉല്‍ഘാടനം ചെയ്‌തു.

കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും, പരിപാവനതയും തകര്‍ക്കുന്ന ഒരു സംസ്‌കാരത്തില്‍ വളര്‍ന്നുവരുന്ന യുവജനങ്ങള്‍ ഭാരതസംസ്‌കാരവും, സുറിയാനിക്രൈസ്‌തവപാരമ്പര്യവും, നമ്മുടെ മാതാപിതാക്കളിലൂടെ പകര്‍
ന്നുകിട്ടിയ കുടുംബമൂല്യങ്ങളും നഷ്ടപ്പെടാതെ സംരക്ഷിക്കണമെന്ന്‌ ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ യുവജനങ്ങളെ റവ. ഡോ. മണക്കാട്ട്‌ ആഹ്വാനം ചെയ്‌തു.

കെ.സി.വൈ.എല്‍.എന്‍.എ യുടെ 2013 ലെ ഡിട്രോയിറ്റ്‌ യുവജന സമ്മേളനത്തില്‍ പങ്കെടുത്ത 200 ല്‍ പരം യുവതീയുവാക്കള്‍ുവേണ്ടി ദിവ്യബലിയര്‍പ്പിച്ച്‌ വചനം പങ്കവയ്‌ക്കുകയായിരുന്നു ഫാ. മാത്യു മണക്കാട്ട്‌. സീറോമലബാര്‍ റീത്തില്‍ ഇംഗ്ലീഷില്‍ അര്‍പ്പിച്ച വി. കുര്‍ബാനയില്‍ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. ഷിക്കാഗോ മേയ്‌ വുഡ്‌ യൂണിറ്റിലെ ജോസ്‌മോന്‍ തമ്പി ചെമ്മാച്ചേല്‍, ഡിട്രോയിറ്റിലെ ജാസ്‌മിന്‍ ജോസ്‌ പള്ളിക്കിഴക്കേതില്‍ എന്നിവര്‍ ക്വയറിനു നേതൃത്വം നല്‍കി.

രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കോണ്‍ഫറന്‍സ്‌ ചിക്കാഗോ, ഹൂസറ്റണ്‍, ടാമ്പാ, അറ്റ്‌ലാന്റാ എന്നിവിടങ്ങളിലായി നാലുതവണ ഇതിനോടകം നടന്നുകഴിഞ്ഞു. ക്‌നാനായ യുവതീയുവാക്കള്‍ക്ക്‌ പരസ്‌പരം പരിചയപ്പെടുന്നതിനും, നെറ്റ്‌ വര്‍ക്ക്‌ ചെയ്യുന്നതിനും, നേതൃത്വഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും ഉദ്ദേശിച്ചുള്ള ഈ സമ്മേളനത്തില്‍ സെമിനാറുകള്‍, സ്‌പോര്‍ട്‌സ്‌ ആന്റ്‌ ഗെയിംസ്‌, ഐസ്‌ ബ്രെയിക്കര്‍, ബാങ്ക്വറ്റ്‌, റ്റാലന്റ്‌ ഷോ, വിശുദ്ധ കുര്‍ബാന തുടങ്ങി മാനസികോല്ലാസത്തിനും, ആല്‍മീയ ഉണര്‍വിനും ഉതകുന്ന പരിപാടികളാണുള്ളത്‌. ക്‌നാനായ യുവക്കാള്‍ക്ക്‌ തനതു ക്‌നാനായ കലാരൂപങ്ങളും, ക്‌നാനായ പാരമ്പര്യങ്ങളും, പൈതൃകവും പരിചയപ്പെടുന്നതിനും, അവ സ്വജീവിതത്തില്‍ കാത്തുസൂക്ഷിക്കുന്നതിനും ഈ കോണ്‍ഫറന്‍സിലൂടെ സാധിച്ചു.

കെ.സി.വൈ.എല്‍.എന്‍.എ ദേശീയ ചാപ്ലൈന്‍ റവ. ഡോ. മാത്യു മണക്കാട്ട്‌, നാഷണല്‍ പ്രസിഡന്റ്‌ എബി തച്ചേട്ട്‌, സെക്രട്ടറി ആഷ്‌ലിന്‍ ചാഴിക്കാട്ട്‌, ട്രഷറര്‍ ജനു കൈതമറ്റത്തില്‍, നാഷണല്‍ ഡയറക്ടര്‍മാരായ സുനില്‍ മാധവപ്പള്ളില്‍, ജീനാ മാക്കീല്‍, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍, ഡിട്രോയിറ്റ്‌ യൂണിറ്റ്‌ ഡയറക്ടര്‍മാരായ ബാബു ഇട്ടൂപ്പ്‌, ജൂബി ചക്കുങ്കല്‍ എന്നിവര്‍ ദേശീയ സമ്മിറ്റിനു നേതൃത്വം നല്‍കി. നാലു ദിവസങ്ങളിലും മാതാപിതാക്കള്‍ നല്‍കിയ സേവനം വളരെ ശ്ലാഘനീയമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.