You are Here : Home / USA News

മന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഐ.എന്‍.ഒ.സി ഷിക്കാഗോയുടെ അഭിനന്ദനങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 06, 2014 04:43 hrs UTC

ഷിക്കാഗോ: ആഭ്യന്തര മന്ത്രിയായി സ്ഥാനാരോഹണം ചെയ്‌ത രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഷിക്കാഗോയിലെ ഐ.എന്‍.ഒ.സി പ്രവര്‍ത്തകര്‍ അനുമോദനങ്ങളും ആശംസകളും അര്‍പ്പിച്ചു.

ഷിക്കാഗോയിലെ ഐ.എന്‍.ഒ.സി പ്രവര്‍ത്തകരുടെ ഐക്യത്തിനും ക്ഷേമത്തിനും അത്യധികം പരിശ്രമിക്കുകയും എല്ലാവിധ പ്രോത്സാഹനവും നല്‍കി അനുഗ്രഹിക്കുകയും ചെയ്‌തിട്ടുള്ള ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല കേരളാ ഗവണ്‍മെന്റില്‍ ആഭ്യന്തര മന്ത്രിയായി സ്ഥാനാരോഹണം ചെയ്‌തതില്‍ ഷിക്കാഗോയിലെ ഐ.എന്‍.ഒ.സി പ്രവര്‍ത്തകരുടെ സംയുക്ത സമിതി എല്ലാവിധ മംഗളങ്ങളും അഭിനന്ദനങ്ങളും ആശംസിച്ചു.

ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ്‌ റീജിയനുവേണ്ടി പ്രസിഡന്റ്‌ തോമസ്‌ മാത്യു പടന്നമാക്കല്‍, ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ ഇല്ലിനോയിക്കുവേണ്ടി പ്രസിഡന്റ്‌ സാല്‍ബി പോള്‍ ചേന്നോത്ത്‌, ഐ.എന്‍.ഒ.സി ഭാരവാഹികളായ വര്‍ഗീസ്‌ പാലമലയില്‍, സിനു പാലയ്‌ക്കത്തടം, അഗസ്റ്റിന്‍ കരിംകുറ്റിയില്‍, പ്രൊഫസര്‍ തമ്പി മാത്യു, സജി തോമസ്‌, സതീശന്‍ നായര്‍, ജോഷി വള്ളിക്കളം, ലൂയി ചിക്കാഗോ, ബാബു മാത്യു തുടങ്ങിയവരോടൊപ്പം അനേകം പ്രവര്‍ത്തകരും രമേശിന്‌ ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്നു.

കേരളത്തിലെ കോണ്‍ഗ്രസുകാരുടെ കൂട്ടായ പരിശ്രമങ്ങള്‍ ഒരു പുത്തന്‍ ഉണര്‍വ്വിന്‌ വഴിവെയ്‌ക്കുമെന്നും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിക്കുവാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുവാന്‍ കൈവന്നിരിക്കുന്ന വലിയൊരു നേട്ടമാണ്‌ ശ്രീ രമേശിന്റെ മന്ത്രിസഭാ പ്രവേശനമെന്ന്‌ യോഗം വിലയിരുത്തി. വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ഐക്യം ജനശാക്തീകരണത്തിന്റെ പുത്തന്‍ ശൈലിയാക്കി ഭാരത്തിനുതന്നെ മാതൃകയാക്കുവാന്‍ കൊച്ചു കേരളം ഒരു തുടക്കംകുറിച്ചിരിക്കുന്നതില്‍ എല്ലാ കോണ്‍ഗ്രസ്‌ നേതാക്കളും അഭിനന്ദനം അര്‍ഹിക്കുന്നു. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളും ജനസമ്പര്‍ക്ക പരിപാടി പോലുള്ള ജനഹൃദയങ്ങളെ ആവാഹിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങളും ലോക ശ്രദ്ധയില്‍ കൊണ്ടുവരുവാനും, പ്രതിപക്ഷം ഉണര്‍ത്തുന്ന പുകമറകളെ തട്ടി ദൂരെ എറിയുന്നതിനും ഈ ഐക്യം ശക്തിപ്രാപിക്കട്ടെ എന്നും ഐ.എന്‍.ഒ.സി സംയുക്ത സമിതി പ്രത്യാശ പ്രകടിപ്പിച്ചു. തോമസ്‌ മാത്യു പടന്നമാക്കല്‍ അറിയിച്ചതാണിത്‌. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.