You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍ ജനുവരി അഞ്ചിന്‌, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 01, 2014 06:12 hrs UTC

ഷിക്കാഗോ: പതിനെട്ടാം നൂറ്റാണ്ടിലെ കേരള സഭയുടെ ആദ്ധ്യാത്മിക നവോത്ഥാന നായകനും പരിഷ്‌കര്‍ത്താവും, ആധുനിക സാക്ഷരകേരളത്തിന്റെ നിര്‍മ്മിതിയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക്‌ തുടക്കംകുറിച്ച സി.എം.ഐ സഭാ സ്ഥാപകന്‍ വാഴ്‌ത്തപ്പെട്ട കുര്യാക്കോസ്‌ ഏലിയാസച്ചന്റെ തിരുനാള്‍ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ജനുവരി അഞ്ചിന്‌ ഞായറാഴ്‌ച രാവിലെ 11 മണിക്കുള്ള വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച്‌ ആഘോഷിക്കും.

വിഭാഗീയതയുടെ സ്‌പര്‍ശമേല്‍ക്കാത്ത ധന്യതയാര്‍ന്ന ദൈവനിയോഗത്തിന്റെ, വശ്യമായ വിശുദ്ധിയുടെ പര്യായമായ വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാളിനോടനുബന്ധിച്ച്‌ വി. കുര്‍ബാന, വചനസന്ദേശം, ചാവറയച്ചന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, തിരുശേഷിപ്പ്‌ വന്ദിക്കല്‍, ലദീഞ്ഞ്‌, നേര്‍ച്ചവിതരണം, സ്‌നേഹവിരുന്ന്‌, ആകര്‍ഷകമായ ചെണ്ടമേളം എന്നിവയുണ്ടായിരിക്കും.

നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വിശുദ്ധനായിട്ടുള്ള പ്രഖ്യാപന തീയതിമാത്രം ബാക്കിനില്‍ക്കുന്ന വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ മദ്ധ്യസ്ഥതയാല്‍ ദൈവാനുഗ്രഹം പ്രാപിക്കാന്‍ തിരുനാള്‍ ആഘോഷങ്ങളിലേക്കും, തിരുകര്‍മ്മങ്ങളിലേക്കും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. കത്തീഡ്രല്‍ ഇടവകയിലെ ഏതാനും കുടുംബങ്ങള്‍ ചേര്‍ന്നാണ്‌ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ജോയി ആലപ്പാട്ട്‌ (കത്തീഡ്രല്‍ വികാരി) 201 951 1701, ഫാ. റോയി മൂലേച്ചാലില്‍ (സഹവികാരി) 630 880 8520, ജോണ്‍ തയ്യില്‍പീഡിക (ലിറ്റര്‍ജി കോര്‍ഡിനേറ്റര്‍) 630 930 3306. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.