You are Here : Home / USA News

അമേരിക്കന്‍ മലയാളികള്‍ക്ക്‌ കേരളത്തിലെ കോളജുകളില്‍ പേട്രണ്‍ ആകുന്നതിനു നയിപ്പ്‌ അവസരമൊരുക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 18, 2013 11:36 hrs UTC

ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കന്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളുടെ സംഘടനയായ നയിപ്പ്‌ (NAAIIP) ന്റെ ഇന്ത്യയിലെ startup2valley project കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ഈ പദ്ധതിയുടെ പ്രചരണാര്‍ത്ഥം കേരളത്തിലുള്ള കോളജുകളെ പങ്കെടുപ്പിച്ചുകൊണ്ട്‌ നടത്തുന്ന റോഡ്‌ഷോ 2014 ജനുവരി 15-ന്‌ ആരംഭിച്ച്‌ ജനുവരി 30 നു അവസാനിക്കുന്നു. സമര്‍ത്ഥരായ ഐ.ടി, ഐടി ഇതര കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ തങ്ങളുടെ ഇന്നോവേറ്റീവ്‌ ഐഡിയകള്‍ അവതരിപ്പിക്കുവാനും അതുവഴി കോളജ്‌ തലത്തിലും, ജില്ലാ തലത്തിലും ,സംസ്ഥാനതലത്തിലും മത്സരങ്ങള്‍ സംഘടിപ്പിച്ച്‌ അവാര്‍ഡുകള്‍ നല്‌കുന്നു.

 

 

കുടാതെ മികച്ച ഒരു സംരംഭകരാന്‍ ആകുന്നതിനുള്ള ഇന്‍കുബേഷന്‍ നല്‌കി തങ്ങളുടെ ഉത്‌പന്നങ്ങളെ ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിനുള്ള സങ്കേതിക , സാമ്പത്തിക അവസരങ്ങള്‍ startup2valley വഴി ലഭ്യമാക്കുന്നു. അടുത്ത മുന്ന്‌ വര്‍ഷത്തിനുള്ളില്‍ 1000 startup2valley കമ്പനികള്‍ ഇന്ത്യയില്‍ നിന്നും ആരംഭികുന്നതിനുള്ള തയ്യാറെടുപ്പിലാണ്‌ startup2valley മാനേജ്‌മെന്റ്‌. കേരളത്തിലെ 100 കോളജുകളുടെ പേട്രണ്‍ ആകുവാനുള്ള അവസരം അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഇപ്പോള്‍ ഇതുവഴി ലഭിക്കുന്നു . നമ്മുടെ നാടിന്റെ സാമ്പത്തിക സാങ്കേതിക വളര്‍ച്ചയില്‍ പങ്കാളി ആകുന്നതിനു എല്ലാ മലയാളി സുഹൃത്തുകളെയും നയിപ്പ്‌ ക്ഷണിക്കുന്നു. ആയതിലേക്ക്‌ താത്‌പര്യമുള്ളവര്‍ തങ്ങളുടെ കേരളത്തിലെ പഠിച്ച കോളജിനെ പ്രതിനിദാനം ചെയ്യുകയോ ,താത്‌പര്യമുള്ള മാറ്റ്‌ ഏതെങ്കിലും കോളജിനെയോ പ്രതിനിദാനം ചെയ്യാവുന്നതാണു.അതിനു വേണ്ടി NAAIIP പ്രസിഡന്റ്‌ ശ്രീ .ഷോജി മാത്യുവിനെ ബന്ധപ്പെടുക: email:smathew@naaiip.org, info@startup2valley.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.