You are Here : Home / USA News

ആറന്മുള എയർപോർട്ട് കാലഘട്ടത്തിന്റെ ആവശ്യം

Text Size  

Story Dated: Monday, December 16, 2013 04:19 hrs UTC

ഫിലിപ്പ് മാരേട്ട്

 

 

ആറന്മുള എയർപോർട്ടിന് കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതി ലെഭിച്ചു എന്ന വാർത്ത ലോകമെങ്ങുംമുള്ള പ്രവാസി മലയാളികൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ചരിത്രപ്രാധാന്യം ഉള്ള ഈ പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റി മറിക്കുന്ന ഈ വിമാനത്താവളത്തിന്റെ നിർമ്മാണം കേരളത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിരിക്കുമെന്നതിൽ സംശയമില്ല. ഈ വിഷയത്തിൽ കേരളാ വിഷൻ നടത്തുന്ന വീഡിയോ കാമ്പയിൻ വളരെ നല്ല പ്രതികരണം ആണ് ലെഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കൻ മലയാളികളോടൊപ്പം കാനഡയിലെ മലയാളികളും ഈ കാമ്പയിനിൽ പങ്കെടുക്കുന്നു എന്നത് ഈ വിമാനത്താവള പദ്ധതിക്ക് എന്തുമാത്രം ജനപിന്തുണയുണ്ട് എന്നത് വ്യക്തമാക്കുന്നു ഏതാണ്ട് 2006-2007 കാലഘട്ടത്തിലാണ് മദ്ധ്യ തിരുവിതാംകൂറിന്റെ പുരോഗമനം ലെക്ഷ്യംമാക്കി ആറന്മുളയിൽ ഒരു എയർപോർട്ട് വേണമെന്ന ആവശ്യം ചില പ്രമുഖ അമേരിക്കൻ മലയാളി ബിസ്സിനസ്സുകാരും സാമുഹ്യ നേതാക്കന്മാരും ചേർന്ന് ഈ ആശയം കേന്ദ്ര ഗെവണ്‍മെന്റിന്റെയും സംസ്ഥാന ഗെവണ്‍മെന്റിന്റെയും മുൻപാകെ സമർപ്പിച്ചത്. അന്നത്തെ ഫൊക്കാനാ നേതാക്കന്മാരാണ് ഈ പദ്ധതി ക്കായി മുന്നിട്ടിറങ്ങിയത്. തുടക്കത്തിൽ ചില നീക്കങ്ങൾ ഗെവണ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടായങ്കിലും എതിരാളികളുടെ ശക്തമായ ആക്രമണത്താൽ ഈ പദ്ധതി കയ്യാലപുറത്തെ തേങ്ങാപോലെ നടക്കാനും നടക്കാതിരിക്കാനും സാധ്യതയുള്ള ഒരു ദിവാസ്വപ്നംമായി ഈ അടുത്ത കാലം വരെ മലയാളി മനസ്സുകളിൽ നിറഞ്ഞു നിന്നു.

 

 

 

അക്കാലത്ത് പ്രമുഖ അമേരിക്കൻ മലയാളി മാധ്യമ പ്രവർത്തകൻ മധു കൊട്ടാരക്കര എഴുതിയ ഒരു ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇവിടെ ചർച്ചയ്ക്കായി ഞങ്ങൾ പുന പ്രസിദ്ധികരിക്കുന്നു. "ലോകത്ത് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ഉരുപ്പടി ഏതന്ന് കാരശ്ശേരി മാഷിനോട് ചോദിച്ചാൽ ഉത്തരം മലയാളി എന്നായിരിക്കും. ഇത്തരം ഒരു സാഹചര്യത്തിലാണ്‌ മദ്ധ്യ തിരുവിതാംകൂറിലൊരു എയർപോർട്ടെന്ന ആവശ്യം ഉടലെടുക്കുകയും അതിന്റെ സാധ്യതകൾ മനസ്സിലാക്കി ശ്രമങ്ങൾ തുടരാൻ ഫൊക്കാനായെ പ്രേരിപ്പിച്ചതും. ശബരിമല തീർത്ഥാടനം, മാരാമണ്‍ കണവൻഷൻ, ചെറുകോൽപ്പുഴ കണവൻഷൻ, എന്നിവ ആറന്മുള എയർപോർട്ടിന്റെ വളർച്ചയുടെ നിർണായക ഘടകമാകുമ്പോൾ, ആറന്മുള വള്ളംകളിയും, രാഷ്ട്രിയക്കാരുടെ ഇടത്താവളമായ ചരൽക്കുന്നും അതിന്റേതായ സംഭാവന നൽകുമെന്ന് പ്രതീഷിക്കുന്നു.

 

 

വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ആറന്മുള എയർപോർട്ടിന് വീണ്ടും ചിറകുമുളക്കുന്നത്‌ കാണാൻ വളരെ സന്തോഷം ഉണ്ട്. ഇത് പ്രവാസി മലയാളികൾക്ക് ലെഭിക്കുന്ന ഒരു അംഗീകാരമാണ് എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആറന്മുള എയർപോർട്ട് നിർമ്മാണ പ്രവർത്തനം പൂർത്തിയായി ഉൽഘാടനം ചെയ്യപ്പെടുന്ന ആ ധന്യമുഹൂർഥം ഞാനെന്റെ മനസ്സിന്റെ അന്തരംങ്ങങ്ങളിൽ വിഭാവന ചെയ്യുന്നു. ആ ദിവസം അധികം വൈകാതെ വന്നു ചേരാൻ നിങ്ങളോടൊപ്പം ഞാനും ആഗ്രഹിക്കുന്നു. ആറന്മുള എയർപോർട്ടിന് കേന്ദ്ര ഗെവണ്‍മെന്റിൽനിന്നും അനുമതി ലെഭിച്ചു കഴിഞ്ഞുവെങ്കിലും. ഈ സ്വപ്ന പദ്ധതിയെ തകിടം മറിക്കാൻ ചിലർ മുന്നോട്ട് വന്നിട്ടുണ്ട് എന്ന വസ്തുത വേദനാജെനകം ആണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വിദേശ മലയാളികൾ ഈ വിഷയത്തെ എങ്ങനെ നോക്കികാണുന്നു എന്ന് മനസിലാക്കുന്നത് നല്ലതാണ്. ആ ലെക്ഷ്യം മുന്നിൽ കണ്ടുകൊണ്ടു കേരളാ വിഷൻ നേത്യത്വം നല്കുന്ന ഈ വീഡിയോ കാമ്പയിൻ ലോകത്തിന്റെ വിവിധ കോണുകളിൽ ജീവിക്കുന്ന മലയാളികൾക്കായി ഞങ്ങൾ സമർപ്പിക്കുന്നു.

 

 

അതോടൊപ്പം ഈ വീഡിയോ കാമ്പയിനിൽ പങ്കെടുക്കുകയും ഞങ്ങൾക്ക് പ്രോത്സാഹനം നല്കുകയും ചെയ്തവർക്ക് നന്ദി പറയാൻ ഈ അവസരം ഞങ്ങൾ ഉപയോഗിക്കുന്നു. റോക്ക് ലാന്റ്റ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനിപോൾ, കാനഡയിൽ നിന്നും സൈമണ്‍ ജേക്കബും (പോപ്പി) സംഘവും ഫോമ്മാ നേതാക്കന്മ്മാരിലോരാലായ അനിയൻ ജോർജ്, പാസ്റ്റർ ഡോ.ജോർജ് മാത്യു , "റോമാ" യിലെ മോളി ജോണും റ്റീം അംഗങ്ങളും, രാജു പള്ളത്ത്, മുഖ്യ പ്രസംഗ പരിശിലകൻ ഫാ. ജോബ്സൻ കോട്ടപ്പുറത്ത് , ഡോ.ഗോപിനാഥൻ നായർ, അലക്സ്‌ വിളനിലം കോശി എന്നിവരോടുള്ള നന്ദി ഞങ്ങൾ രേഖപെടുത്തുന്നു. ഈ കാമ്പയിൻ തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു . ഞങ്ങളോടൊപ്പം ഈ സംരംഭത്തിൽ അണിചേരാൻ നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

 

കൂടുതൽ വിവരങ്ങൾക്ക് ഫിലിപ്പ് മാരേട്ട് -973-715-4205. ഈ വീഡിയോ കാണാന് ഈ ലിങ്കില് ക്ലിക്ക് ചെയ്യുക.

 

www.youtube.com/watch?v=O1KPUbe7GhE&list=UUnb67Ol_MpVd7DputbJKfIg

 

 

www.youtube.com/watch?v=ylLpusmLmNw&feature=c4-overview&list=UUnb67Ol_MpVd7DputbJKfIg

 

ഫിലിപ്പ് മാരേട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.