You are Here : Home / USA News

കൂടുതല്‍ ആവേശം ഉള്‍ക്കൊണ്ട്‌ ഫോമ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 16, 2013 11:44 hrs UTC

ന്യൂജേഴ്‌സി: ഫോമ ന്യൂജേഴ്‌സിയില്‍ നടത്തിയ യങ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌ ഉജ്വലവിജയം നേടിയതോടെ ഒട്ടേറേ യുവജനങ്ങള്‍ ഫോമയുടെ കൊടിക്കീഴില്‍ അണിനിരക്കുന്നു. വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അറുനൂറോളം യുവതീ യുവാക്കള്‍ നവംബര്‍ 16-ന്‌ രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട്‌ ഒമ്പതു മണിവരെ വിവിധ വിഷയങ്ങളെപ്പറ്റി ചര്‍ച്ച നടത്തുകയും, മുപ്പതോളം അമേരിക്കന്‍ കമ്പനി മേധാവികളും, മറ്റ്‌ വിദഗ്‌ധരും നടത്തിയ സെമിനാറുകളിലും, ജോബ്‌ റിക്രൂട്ട്‌മെന്റുകളിലും പങ്കാളികളായി. കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ പ്രസിഡന്റ്‌ ജിബി തോമസ്‌ ചെയര്‍മാനും, ഫോമയുടെ ജോയിന്റ്‌ സെക്രട്ടറി റീനി പൗലോസ്‌ നാഷണല്‍ കോര്‍ഡിനേറ്ററും, വിനോദ്‌ ഡേവിഡ്‌ കൊണ്ടൂര്‍, ഗിരീഷ്‌ നായര്‍, ബിനു ജോസഫ്‌, അനില്‍ പുത്തന്‍ചിറ, ജെയിന്‍ ജേക്കബ്‌, ബാബു തോമസ്‌, അജിത്‌ പുതിയവീട്ടില്‍, മനോജ്‌ വര്‍ഗീസ്‌, രാജേഷ്‌ നായര്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരുമായി മാസങ്ങളോളം പ്രയത്‌നിച്ച കമ്മിറ്റിയുടെ വിജയമാണ്‌ ഇത്രയധികം യുവജന പങ്കാളിത്തം ഈ പരിപാടിയിലുണ്ടായത്‌.

 

ഫോമയുടെ ഫിലാഡല്‍ഫിയയിലെ ദേശീയ കണ്‍വന്‍ഷനില്‍ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന യങ്‌ പ്രൊഫഷണല്‍ സമ്മിറ്റും, ജോബ്‌ ഫെയറും നടത്തുവാന്‍ ഫോമാ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും വൈ.പി.എസ്‌ കമ്മിറ്റിയും തീരുമാനമെടുത്തു. ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്‌ തുടങ്ങി ഒട്ടേറെ ഫോമാ നേതാക്കള്‍ യങ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌ ടീം അംഗങ്ങളെ മുക്തകണ്‌ഠം പ്രശംസിച്ചു.