You are Here : Home / USA News

ഡാളസ് സംയുക്ത ക്രിസ്തുമസ് കരോള്‍ ഭക്തി സാന്ദ്രമായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 16, 2013 11:39 hrs UTC

ഗാര്‍ലന്റ്(ടെക്‌സസ്): രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് മരണത്തിനധീനരായിരുന്നു മാനവ കുലത്തെ പാപങ്ങളില്‍ നിന്നും വീണ്ടെടുത്ത് നിത്യ ജീവന്‍ പ്രദാനം ചെയ്യുന്നതിന് ഉന്നത് മഹിമകള്‍ വെടിഞ്ഞ് മനുഷ്യനായി ഭൂമിയിലവതരിച്ച ദൈവ പുത്രനായ ക്രിസ്തുവിന്റെ തിരുപിറവി ആഘോഷക്കുന്നതിനായി ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ ഇരുപത്തിരണ്ട് വിവിധ ക്രൈസ്തവ ദേവാലയങ്ങള്‍ സംയുക്തമായി ഡിസംബര്‍ 14ന് സംഘടിപ്പിച്ച ക്രിസ്തുമസ് കരോള്‍ പുതുമയാര്‍ന്ന ഗാനങ്ങളാലും, ഭക്തിനിര്‍ഭരമായ ആലാപനങ്ങളാലും കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥത പുലര്‍ത്തുന്നതായിരുന്നു.

 

 

ഡിസംബര്‍ 14 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ പ്രാരംഭ ഗാനത്തോടെ ഡാളസ്- ഫോര്‍ട്ട് വര്‍ത്തിലെ കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ രണ്ടായിരത്തി പതിമൂന്നിലെ സംയുക്ത ക്രിസ്തുമസ് കരോളിന് തുടക്കം കുറിച്ചു. മലങ്കര ഓര്‍ത്ത്‌ഡോക്‌സ് ചര്‍ച്ച് സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൂസിബസ നിലവിളക്കിലെ തിരികളില്‍ അഗ്നി പകര്‍ന്ന് കരോളിങ്ങിന്റെ ഔദ്യോഗിക ഉല്‍ഘാടനം നിര്‍വ്വഹിച്ചു. വെരി.റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പാ പ്രാരംഭ പ്രാര്‍ത്ഥ നടത്തി. ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ ദേവാലയങ്ങളില്‍ നിന്നും എത്തിചേര്‍ന്ന വിശ്വാസികളും, പുരോഹിതരും ചേര്‍ന്ന് നടത്തിയ ആരാധനയോടെ അദൃശ്യനായ അരൂപിയുടെ സാന്നിധ്യം എം.ജി.എം.ഓഡിറ്റോറിയത്തില്‍ അനുഭവവേദ്യമായി.

 

 

കെ.ഇ.സി.എഫ് പ്രസിഡന്റ് റവ.ഫാ.ജോണ്‍ കുന്നത്തുശ്ശേരിയില്‍ പങ്കെടുക്കുവാന്‍ എത്തിചേര്‍ന്ന ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. മണ്ണില്‍ ഐ. വര്‍ഗീസ്, എബിന്‍ നെടുവേലില്‍ എന്നിവര്‍ നിശ്ചയിക്കപ്പെട്ട പാഠ ഭാഗങ്ങള്‍ വായിച്ചു. തുടര്‍ന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ ഓഫ് ഡാളസ് ഇടവകാംഗങ്ങള്‍ ക്രിസ്തുവിന്റെ ജനനത്തെ മനോഹരമായ സ്‌കിറ്റിലൂടെ അവതരിപ്പിച്ചത് എത്തിചേര്‍ന്നവരുടെ മുക്തകണ്ഠ പ്രശംസക്ക് പാത്രീഭൂതമായി. അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൌസിബസ് ക്രിസ്തുമസ് സന്ദേശം നല്‍കി. കരോള്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന ദേവാലയങ്ങളില്‍ നിന്നുള്ള ഗായകസംഘംഗങ്ങള്‍ ആലപിച്ച ഗാനങ്ങള്‍ ഒന്നിനോടൊന്ന് മെച്ചപ്പെട്ടതായിരുന്നു. ഈ വര്‍ഷത്തെ സംയുക്ത ക്രിസ്തുമസ് കരോളിന് ആതിഥേയത്വം വഹിച്ചത് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയായിരുന്നു. പരിപാടിയുടെ സമാപനത്തില്‍ കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ ഈ വര്‍ഷത്തെ പരിപാടി വിജയിപ്പിക്കുന്നതിന് ആത്മാര്‍ത്ഥമായി സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി. റവ. ജോസ് സി. ജോസഫ് മാത്യൂ, റവ. ജോബി മാത്യൂ എന്നിവരുടെ പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനു ശേഷം സംയുക്ത ക്രിസ്തുമസ് കരോള്‍ ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു. റവ.ഫാ. ജോണ്‍ കുന്നത്തുശ്ശേരിയില്‍, വെരി.റവ. ജോണ്‍ വര്‍ഗീസ് എപ്പിസ്‌ക്കോപ്പ, അലക്‌സ് അലക്‌സാണ്ടര്‍, സ്റ്റീഫന്‍ ജോര്‍ജ്ജ്, തോമസ് ജോണ്‍, ജേക്കബ് തോമസ്, റവ. രാജു എം. ദാനിയേല്‍, റവ.ഫാ.ജോജി കണിയാംപടി, റവ.ജോബി മാത്യൂ, റവ.വി.എം. തോമസ്, സജുമോന്‍ മത്തായി, റവ.ഒ.സി. കുര്യന്‍, റവ.ജേക്കബ് ജോര്‍ജ്ജ്, ഷാജു അബ്രഹാം എന്നിവരാണഅ സംയുക്ത കരോള്‍ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.