You are Here : Home / USA News

മധുര സ്‌മരണകളുമായി ഔസോയും സുജയും ഫിലാഡല്‍ഫിയയിലേക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 09, 2013 11:38 hrs UTC

ന്യൂയോര്‍ക്ക്‌: ഫോമയുടെ കാര്‍ണിവല്‍ ക്രൂയിസ്‌ കണ്‍വന്‍ഷനില്‍ ദൃശ്യവാര്‍ത്താ പ്രവര്‍ത്തകരുടേയും ക്രൂയിസ്‌ കപ്പലിലെ യാത്രക്കാരുടേയും ശ്രദ്ധ പടിച്ചുപറ്റിയ ദമ്പതികളാണ്‌ ലോസ്‌ആഞ്ചലസില്‍ നിന്നുള്ള ജോസഫ്‌ ഔസോയും സുജയും. ഏതാണ്ട്‌ രണ്ടായിരത്തോളം ഫോമാ പ്രവര്‍ത്തകരേയുംകൊണ്ട്‌ ന്യൂയോര്‍ക്ക്‌ വിട്ട കാര്‍ണിവല്‍ ക്രൂയിസ്‌ കപ്പലില്‍ ആദ്യ ദിവസം തന്നെ ക്യാപ്‌റ്റന്‍ ഒരു കല്യാണ വിരുന്നൊരുക്കി.

 

വൈകുന്നേരം ഏഴുമണിയോടെ ഏകദേശം അഞ്ഞൂറോളം പ്രത്യേക ക്ഷണിതാക്കളെ വിളിച്ചുവരുത്തി ഓഡിറ്റോറിയത്തില്‍ ക്യാപ്‌റ്റന്‍ ബൈബിള്‍ കൈയില്‍ കൊടുത്തശേഷം, തലപ്പാവും നീണ്ട ജുബ്ബയും ധരിച്ച ജോസ്‌ ഔസോയോട്‌ ചോദിച്ചു: ഈ നില്‍ക്കുന്ന സുജയെ സന്തോഷത്തിലും ദുഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ഒരു മനസും ഒരു ശരീരവുമായി താങ്കളുടെ ജീവിതസഖിയായി സ്വീകരിക്കുവാന്‍ തയാറാണോ എന്ന്‌. അവിടെ കൂടിയിരുന്ന ജനങ്ങളുടെ കരഘോഷങ്ങള്‍ക്കിടയില്‍ ഔസോ പറഞ്ഞു: ഞാന്‍ തയറാണ്‌ എന്ന്‌. തുടര്‍ന്ന്‌ ഷാമ്പെയിനും, വൈനും റ്റോസ്‌ ചെയ്‌ത്‌ എല്ലാവരും മംഗള കര്‍മ്മത്തില്‍ പങ്കാളികളായി.

 

രണ്ടുപേരും കപ്പലിന്റെ മേല്‍ത്തട്ടിലേക്ക്‌ പോയി നീലാകാശത്തേയും നക്ഷത്രങ്ങളേയും സാക്ഷിയാക്കി ആദ്യ നൃത്തച്ചുവടുകള്‍ വെച്ചു. തുടര്‍ന്നങ്ങോട്ട്‌ ഫോമാ കണ്‍വന്‍ഷന്റെ അഞ്ച്‌ ദിനരാത്രങ്ങളില്‍ ഔസോയും സുജയും എല്ലാവരുടേയും മനസ്‌ കീഴടക്കിക്കൊണ്ട്‌ ഫോമാ കണ്‍വന്‍ഷന്റെ ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിച്ചു. കാര്‍ണിവല്‍ ഗ്ലോറിയിലെ സ്‌മരണകള്‍ അയവിറക്കി 2014 ജൂണ്‍ 26 മുതല്‍ 29 വരെ നടക്കുന്ന ഫോമാ ഫിലാഡല്‍ഫിയ കണ്‍വന്‍ഷനില്‍ ഔസോയും സുജയും അഞ്ചോളം കുടുംബ സുഹത്തുക്കളേയും കൂട്ടി വീണ്ടും വരുന്നു. തങ്ങളുടെ വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ഫോമാ കണ്‍വന്‍ഷനില്‍ ആഘോഷിക്കുവാനാണ്‌ ഔസോയുടേയും സുജയുടേയും താത്‌പര്യം. ഫോമയുടെ മുന്‍ വൈസ്‌ പ്രസിഡന്റും, കേരളാ അസോസിയേഷന്‍ ഓഫ്‌ ലോസ്‌ആഞ്ചലസിന്റെ (കല) മുന്‍ പ്രസിഡന്റുമായ ജോസഫ്‌ ഔസോ വെസ്റ്റ്‌ കോസ്റ്റിലെ ഫോമയുടെ ശക്തനായ സാരഥിയാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.