You are Here : Home / USA News

അറ്റ്‌ലാന്റയില്‍ ധന്യനിര്‍വൃതിയില്‍ താങ്ക്‌സ്‌ ഗിവിംഗ്‌ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 07, 2013 10:55 hrs UTC

അറ്റ്‌ലാന്റാ: ക്‌നാനായ കത്തോലിക്കാ സംഘടന (കെ.സി.എ.ജി)യുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 16-ന്‌ തങ്ക്‌സ്‌ ഗിവിംഗ്‌ ആഘോഷങ്ങള്‍ നടത്തി. വൈകിട്ട്‌ 5 മണിക്ക്‌ സ്‌പിരിച്വല്‍ ഡയറക്‌ടര്‍ ബ. മഠത്തില്‍കളത്തില്‍ ഡൊമിനിക്കച്ചന്റെ കാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. ഷോണ്‍ അറയ്‌ക്കല്‍, റോഷന്‍ കുപ്ലിക്കാട്ട്‌ എന്നിവരുടെ മേല്‍നോട്ടത്തില്‍ എയ്‌ഞ്ചല്‍ ക്വയര്‍ ഇമ്പമേറിയ ഗാനങ്ങള്‍ ആലപിച്ചു. പ്രസിഡന്റ്‌ സന്തോഷ്‌ ഉപ്പൂട്ടില്‍, വൈസ്‌ പ്രസിഡന്റ്‌ അലക്‌സ്‌ അത്തിമറ്റത്തില്‍, ടോമി കൂട്ടക്കൈതയില്‍, രാജു അറയ്‌ക്കല്‍ എന്നിവരുടെ പ്രയത്‌നത്തില്‍ മനോഹരമായി താങ്ക്‌സ്‌ ഗിവിംഗ്‌ പ്രതീതിയില്‍ അലങ്കരിച്ച ഹാളില്‍ ദിവ്യ നന്ദിയുടെ രുചിരസമുള്‍ക്കൊണ്ട പരമ്പരാഗത ടര്‍ക്കി ഡിന്നര്‍ ഒരുക്കി.

 

സെക്രട്ടറി സാലി അറയ്‌ക്കല്‍ ഏവര്‍ക്കും സ്വാഗതം അരുളി. മുന്‍ പ്രസിഡന്റുമാരായ തോമസ്‌ കവണാന്‍, ജേക്കബ്‌ അത്തിമറ്റത്തില്‍, ജോസഫ്‌ ഇലക്കാട്ട്‌, ബ.ഡൊമിനിക്കച്ചന്‍ എന്നിവര്‍ ആശംകള്‍ നേര്‍ന്ന്‌ പ്രസിഡന്റ്‌ സന്തോഷ്‌ ഉപ്പൂട്ടിലിനോടൊപ്പം ഒരുമിച്ച്‌ ടര്‍ക്കി മുറിച്ചു. ഈ സമൂഹം ഇന്ന്‌ അനുഭവിക്കുന്ന സദ്‌ഗുണങ്ങള്‍ക്ക്‌ കാരണഭൂതരായ പ്രായംചെന്ന മാതാപിതാക്കളെ ആദരിച്ച്‌ മുന്‍നിരയിലിരുത്തി ഡിന്നര്‍ വിളമ്പി. മാത്യു കുപ്ലിക്കാട്ട്‌, റെജി കളത്തില്‍ എന്നിവര്‍ ഭക്ഷണ ക്രമീകരണങ്ങളൊരുക്കി. തുടര്‍ന്ന്‌ കൂടാരാടിസ്ഥാനത്തില്‍ നടത്തിയ ആവേശമേറിയ പുരാതനപ്പാട്ടു മത്സരത്തില്‍ ക്‌നായിതൊമ്മനും, ചട്ടയും അടുക്കിട്ട മുണ്ടും കുണുക്കുമണിഞ്ഞ ക്‌നാനായ മങ്കമാരും തൊപ്പിപ്പാളയിട്ട കൊച്ചു കുട്ടികള്‍ മുതല്‍ മണവാളന്മാരും, മണവാട്ടിമാരുമൊക്കെയണിനിരന്ന്‌ വിവാഹ പശ്ചാത്തലവും, വാഴുപിടുത്തവുമൊക്കെ അവതരിപ്പിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ക്‌നാനായ പൗരാണികതയുടേയും തനിമയുടേയും സമ്പൂര്‍ണ്ണാവിഷ്‌കാരമായി. മത്സരവേദിയില്‍ കൊച്ചു കുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ പുരാതനപ്പാട്ടുകളാലപിച്ചത്‌ ശ്രദ്ധേയമായി. ബ.ഡൊമിനിക്കച്ചന്‍, തോമസ്‌ കവണാന്‍, പുല്ലാനപ്പള്ളില്‍ മോളിയമ്മച്ചി എന്നിവര്‍ വിധിനിര്‍ണ്ണയിച്ചു.

 

 

സ്റ്റെല്‍വിന്‍ കൂടാരയോഗം വിജയികളായി രാജു സോളി മന്നാകുളം സ്‌പോണ്‍സര്‍ ചെയ്‌ത എവര്‍റോളിംഗ്‌ ട്രോഫി കരസ്ഥമാക്കി. പ്രസിഡന്റിന്റെ നന്ദി പ്രസംഗത്തില്‍ സമൂഹമൊന്നായി ഒരുവര്‍ഷത്തെ കൂട്ടുത്തരവാദിത്തപൂര്‍ണ്ണമായ സഹകരണത്തിന്‌ ഏവര്‍ക്കും കൃതജ്ഞത അറിയിച്ചു. വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുവാന്‍ അറ്റ്‌ലാന്റാ അസോസിയേഷനു സാധിക്കുന്നു. പ്രവര്‍ത്തനങ്ങളില്‍ ഡൊമിനിക്കച്ചന്റെ സാമീപ്യവും, ശ്രദ്ധയോടെയുള്ള ഇടപെടലും, പിതൃസമാന നിര്‍ദേശങ്ങളും സമൂഹത്തെ ഊര്‍ജസ്വലമാക്കുന്നു. ഇടവകയും സംഘടനയും ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന വീക്ഷണത്തില്‍ ഏകീകൃത കലണ്ടര്‍ പ്രകാശനം ചെയ്‌ത്‌ സംയുക്ത ക്രിസ്‌മസ്‌ കരോള്‍, രസകരമായ ഡിയര്‍ നൈറ്റ്‌, തട്ടുകട, മക്കള്‍ദിനം, ക്യാംപിംഗ്‌, പിക്‌നിക്ക്‌, ഓണം തുടങ്ങി വേറിട്ട പരിപാടികള്‍ വിജയകരമായി നടത്തുവാന്‍ സാധിച്ചു. വാര്‍ദ്ധക്യത്തിലുള്ള അമ്മച്ചിമാര്‍ക്ക്‌ സന്തോഷമായി പ്രാര്‍ത്ഥനയിലും കളികളിലും മുഴുകുവാന്‍ സാധിച്ച പരിപാടികള്‍ ആവിഷ്‌കരിക്കുവാന്‍ ശ്രദ്ധിച്ചു. പോഷകസംഘടനകളായ വിമന്‍സ്‌ ഫോറം, കെ.സി.വൈ.എല്‍, കിഡ്‌സ്‌ ക്ലബ്‌, കെ.സി.ജെ.എല്‍ എന്നിവയും തിളക്കമാര്‍ന്ന സൗഹൃദ ക്വിസ്‌, ബാറ്റ്‌മിന്റന്‍, ടെന്നീസ്‌, ചെസ്‌, കോച്ചിംഗുകള്‍, ഫിഷിംഗ്‌ ദിനം, കപ്പിള്‍സ്‌ ദിനം, നേതൃത്വ/പ്രസംഗ പരിശീലനം തുടങ്ങിയ പരിപാടികള്‍ വിജയകരമായി നടത്തി. മാത്യു ഏബ്രഹാം അറിയിച്ചതാണിത്‌. ഫോട്ടോ കടപ്പാട്‌: ജോണി അമ്പലത്തുങ്കല്‍, തോമസ്‌ കല്ലിടാന്തിയില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.