You are Here : Home / USA News

മനുഷ്യജീവന്റെ മഹത്വം ഉദ്‌ഘോഷിച്ചുകൊണ്ട്‌ ആയിരങ്ങള്‍ പങ്കെടുത്ത പ്രോലൈഫ്‌ ബാങ്ക്വറ്റ്‌

Text Size  

Story Dated: Monday, December 02, 2013 02:26 hrs UTC

ജോസ്‌ മാളേയ്‌ക്കല്‍

 

ഫിലാഡല്‍ഫിയാ: മനുഷ്യജീവന്റെ വിലയും, മഹത്വവുംഎന്തുവിലകൊടുത്തും ജീവന്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുംനന്നായി മനസിലാക്കാന്‍ പറ്റിയ വലിയ അനുഭവമായിരുന്നു പ്രോലൈഫ്‌ബാങ്ക്വറ്റില്‍ പങ്കെടുത്തപ്പോള്‍ സീറോമലബാര്‍പള്ളിയിലെമതബോധനസ്‌കൂള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിച്ചത്‌. ഫിലാഡല്‍ഫിയാ കത്തോലിക്കാ അതിരൂപതയുടെ സഹകരണത്തോടെ പ്രോലൈഫ്‌ യൂണിയന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ എന്നജീവകാരുണ്യസംഘടന നവംബര്‍ 24 ഞായറാഴ്‌ച്ച വൈകുന്നേരം ഫിലാഡല്‍ഫിയാ സെന്റര്‍ സിറ്റി ഷെറാട്ടണ്‍ ഹോട്ടലില്‍ വച്ച്‌ നടത്തിയസ്റ്റാന്‍ഡ്‌ അപ്‌ ഫോര്‍ ലൈഫ്‌ ഡിന്നര്‍ എന്ന പേരിലറിയപ്പെടുന്ന 32ാമത്‌വാര്‍ഷിക പ്രോലൈഫ്‌ ബാങ്ക്വറ്റില്‍ പങ്കെടുത്ത സീറോമലബാര്‍ കത്തോലിക്കാ പള്ളിയിലെ മതബോധനസ്‌കൂള്‍ സീനിയര്‍വിദ്യാര്‍ത്ഥികള്‍ക്കും, യുവതീയുവാക്കാള്‍ക്കും, അദ്ധ്യാപകര്‍ക്കും ഒരുനവ്യാനുഭവവമായിരുന്നു അത്‌. ഗര്‍ഭസ്ഥശിശു മാതാവിന്റെ ഉദരത്തില്‍ ജീവന്റെ തുടിപ്പുമായി കുതിക്കുന്നതുമുതല്‍ സ്വാഭാവികമായി ആ ജീവന്‍നശിക്കുന്നതുവരെ മനുഷ്യജീവന്‍ വളരെപരിപാവനവും, വിലമതിക്കാനാവാത്തതുമാണെന്നും, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതു സംരക്ഷിക്കപ്പെടേണ്ടത്‌ അനിവാര്യമാണെന്നും വിളിച്ചോതിക്കൊണ്ട്‌ ഫിലാഡല്‍ഫിയാറിജിയണില്‍നിന്നും മുതിര്‍ന്നവരും, യുവതീ യുവാക്കളുമടക്കം 1500 ലധികംപ്രോലൈഫ്‌ പ്രവര്‍ത്തകരും, അനുഭാവികളും ഈ ബാങ്ക്വറ്റില്‍ പങ്കെടുത്തു.ടെന്നസി നാഷ്‌വില്‍ സെ. അക്വിനാസ്‌ കോളജിലെ തിയോളജി അസിസ്റ്റന്റ്‌പ്രൊഫസറും, സെ. സിസിലിയ കോണ്‍ഗ്രിഗേഷന്‍ ഓഫ്‌ ഡൊമിനിക്കന്‍സഭാംഗവുമായ സിസ്റ്റര്‍ ജെയിന്‍ ഡൊമിനിക്‌ ലോറെല്‍, ഓ. പി. ആയിരുന്നു ബാങ്ക്വറ്റില്‍ മുഖ്യപ്രഭാഷണം നടത്തിയത്‌.

 

 

സീറോ മലബാര്‍പള്ളിയിലെ സണ്‍ഡേസ്‌കൂള്‍ 11, 12 ക്ലാസ്‌ വിദ്യാര്‍ത്ഥികളും,കോളജ്‌വിദ്യാര്‍ത്ഥികളും, പ്രോലൈഫ്‌ പ്രവര്‍ത്തകരും സണ്‍ഡേസ്‌കൂള്‍ ഡിആര്‍. ഇ ഡോ. ജയിംസ്‌ കുറിച്ചി, അസോസിയേറ്റ്‌ ഡയറക്ടര്‍മാരായ ജോസ്‌മാളേക്കല്‍, ജോസഫ്‌ ജെയിംസ്‌, ജോസ്‌ ജോസഫ്‌, അധ്യാപകരായ ജാന്‍സിജോസഫ്‌, ജവല്‍സണ്‍ സൈമെന്തി, ജയ്‌സണ്‍ ജോസഫ്‌ എന്നിവരും,ഇടവകവികാരിയുടെ താല്‍ക്കാലിക ചുമതലവഹിക്കുന്ന സെ. ജോണ്‍ന്യൂമാന്‍ ക്‌നാനായ കാത്തലിക്‌ മിഷന്‍ സ്‌പിരിച്വല്‍ ഡയറക്ടര്‍ റവ. ഡോ.മാത്യു മണക്കാട്ട്‌ ഉള്‍പ്പെടെ 25 ല്‍ പരം പ്രവര്‍ത്തകരും, അനുഭാവികളുംബാങ്ക്വറ്റില്‍ പങ്കെടുത്തു. ജീവന്റെ സംരക്ഷണത്തില്‍ യുവതീയുവാക്കള്‍ക്കുള്ള പങ്ക്‌ വളരെ വലുതാണെന്നും, ഇത്തരം കൂട്ടായപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ യുവജനങ്ങളില്‍ പ്രോലൈഫിനെകുറിച്ചുള്ള അവബോധം ഉണ്ടാവുമെന്നും വികാരിയുടെതാല്‍ക്കാലിക ചുമതലവഹിക്കുന്ന റവ. ഡോ. മാത്യുമണക്കാട്ട്‌ പറഞ്ഞു.15 ലധികം വര്‍ഷങ്ങളായി സെ. ആല്‍ബര്‍ട്ട്‌ പള്ളിയിലെ പ്രോലൈഫ്‌പ്രവര്‍ത്തനങ്ങളില്‍ സജീവപ്രവര്‍ത്തകനും, സീറോമലബാര്‍പള്ളി മതബോധനസ്‌കൂള്‍ അദ്ധ്യാപകനുമായ ജോസ്‌ ജോസഫാണ്‌ ഈ പരിപാടി ക്രമീകരിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.