You are Here : Home / USA News

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുന്നതില്‍ പ്രതിക്ഷേധം: തൊടുപുഴ സംഗമം

Text Size  

Story Dated: Sunday, November 24, 2013 03:38 hrs UTC

സൗത്ത്‌ ഫ്‌ളോറിഡ: കേരളത്തിലെ മലയോരകര്‍ഷക ജനതയെ ദ്രോഹിക്കുന്ന കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുവാനുള്ള ശ്രമം പ്രതിക്ഷേധാര്‍ഹമാണെന്ന്‌ സൗത്ത്‌ ഫ്‌ളോറിഡയിലെ തൊടുപുഴ നിവാസികളുടെ സംഘടനയായ തൊടുപുഴ സംഗമം പ്രസ്‌താവിച്ചു. ഗാഡ്‌ഗില്‍-കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ കര്‍ഷകവിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ തൊടുപുഴ സംഗമം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ നിവേദനം നല്‍കി. മലയോരജനതയുടെ ജീവിക്കാനുള്ള പോരാട്ട സമരത്തിന്‌ തൊടുപുഴ സംഗമത്തിന്റെ പിന്തുണയും യോഗം അറിയിച്ചു. കക്ഷിരാഷ്‌ട്രീയത്തിനതീതമായി എല്ലാവരും ഈ ജനദ്രോഹ നയത്തിനെതിരേ പ്രതിക്ഷേധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജോബി പൊന്നുംപുരയിടം അധ്യക്ഷതവഹിച്ചു. സാജു വടക്കേല്‍, സജി സക്കറിയ, ജോജി ജോണ്‍, ദീപു സെബാസ്റ്റ്യന്‍, ബാബു കല്ലിടുക്കില്‍, സുനില്‍ തൈമറ്റം എന്നിവര്‍ സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.