You are Here : Home / USA News

കേരളത്തിലെ ആശുപത്രികളില്‍ രോഗികള്‍ നേരിടുന്ന അവഗണനകള്‍ക്ക് പരിഹാരം വേണം: ജോര്‍ജ്ജ് മാത്യു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, November 21, 2013 04:45 hrs UTC

കേരളത്തിലെ ആശുപത്രികളില്‍ രോഗികള്‍ നേരിടുന്ന അവഗണനകള്‍ക്ക് പരിഹാരം വേണം: ജോര്‍ജ്ജ് മാത്യു
 
 
മൊയ്തീന്‍ പുത്തന്‍‌ചിറ
 
ഫിലഡല്‍‌ഫിയ: ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന കേരളത്തിലെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ രോഗികളോട് കാണിക്കുന്ന അവഗണനകള്‍ക്കും ധിക്കാരപരമായ പെരുമാറ്റത്തിനും ശാശ്വതമായ പരിഹാരം നിയമനിര്‍മ്മാണത്തിലൂടെ കാണണമെന്ന് ഫോമ പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു ആവശ്യപ്പെട്ടു.
 
ഒരു രോഗി ഏതെങ്കിലും ആശുപത്രിയില്‍ എത്തിപ്പെട്ടാല്‍ പിന്നീട് എന്താണ് സംഭവിക്കുക എന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുന്നതെന്ന് ജോര്‍ജ് മാത്യു പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗിയുടെ രോഗം ഭേദമായി തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. എന്നാല്‍, ഇന്ന് സ്ഥിതിഗതികല്‍ ആകെ മാറിയിരിക്കുകയാണ്. രോഗിയെ ഒരു പാഴ്‌വസ്തുവായോ അല്ലെങ്കില്‍ പണമുണ്ടാക്കാനുള്ള ഒരു ഉപകരണമായോ കാണുന്ന അവസ്ഥയിലേക്ക് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും മാറിക്കഴിഞ്ഞു എന്ന് ജോര്‍ജ്ജ് മാത്യു അഭിപ്രായപ്പെട്ടു. രോഗിയോ രോഗിയുടെ കുടുംബാംഗങ്ങളോ രോഗവിവരങ്ങള്‍ തിരക്കിയാലാകട്ടേ ധിക്കാരപരമായ മറുപടിയാണ് മിക്കപ്പോഴും കിട്ടുക. രോഗിക്കോ കുടുംബത്തിനോ യാതൊരു സം‌രക്ഷണവും ആശുപത്രികളില്‍ നിന്ന് ലഭിക്കുന്നില്ല. ഈ അവസ്ഥ മാറ്റിയേ തീരൂ. ഫോമയുടെ ഫിലഡല്‍‌ഫിയാ ഓഫീസ് സന്ദര്‍ശിച്ച ആന്റോ ആന്റണി എം.പി.ക്ക് ഇതേക്കുറിച്ച് നിവേദനം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു ജോര്‍ജ്ജ് മാത്യു.
 
ഇന്ത്യയില്‍ നഴ്‌സുമാര്‍ ചൂഷണം ചെയ്യപ്പെട്ടപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തുകയും അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി നിയമനിര്‍മ്മാണത്തിലൂടെ 'ബോണ്ട്' സമ്പ്രദായം ഇല്ലായ്മ ചെയ്യാനും, നഴ്‌സുമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ശമ്പളവും ശമ്പള പരിഷ്ക്കരണവും നടപ്പിലാക്കാന്‍ ആന്റോ ആന്റണിയാണ് മുന്‍‌കൈ എടുത്തത്. കൂടാതെ, കേരളത്തില്‍ പാന്‍‌മസാല നിരോധിക്കാനും നിയമനിര്‍മ്മാണത്തിലൂടെ അദ്ദേഹത്തിനു കഴിഞ്ഞു. 
 
പ്രവാസികള്‍ നിരന്തരമായി ആവശ്യപ്പെടുന്ന ഒ.സി.ഐ., പാസ്‌പോര്‍ട്ട് സറണ്ടര്‍, വിസ എന്നിവയെ സംബന്ധിച്ച് പ്രധാന മന്ത്രിക്കും കേരള മുഖ്യ മന്ത്രിക്കും ഫോമ സമര്‍പ്പിച്ചിട്ടുള്ള നിവേന്ദനങ്ങളുടെ പകര്‍പ്പും ആന്റോ ആന്റണിക്ക് നല്‍കി. നിവേദനങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അനുഭാവപൂര്‍‌വ്വം പരിഗണിക്കാമെന്നും, പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ വേണ്ട എല്ലാ സഹായങ്ങളും ചെയ്യാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായി ജോര്‍ജ്ജ് മാത്യു അറിയിച്ചു.
 
2014-ല്‍ ഫിലഡല്‍‌ഫിയായില്‍ വെച്ചു നടക്കുന്ന ഫോമാ കണ്‍‌വന്‍ഷന്റെ പ്രാരംഭ നടപടികള്‍ ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു. കണ്‍‌വന്‍ഷന് എല്ലാ ഭാവുകങ്ങളും അദ്ദേഹം നേര്‍ന്നു. കണ്‍‌വന്‍ഷനില്‍ പങ്കെടുക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
 
ജോര്‍ജ്ജ് മാത്യുവിനെ കൂടാതെ 'മാപ്' പ്രസിഡന്റ് അലക്സ് അലക്സാണ്ടര്‍, 'കല'യെ പ്രതിനിധീകരിച്ച് കണ്‍‌വന്‍ഷന്‍ കണ്‍‌വീനര്‍ അലക്സ് ജോണ്‍, ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് റ്റി. ഉമ്മന്‍, യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവര്‍ സംസാരിച്ചു. കണ്‍‌വന്‍ഷന്‍ കണ്‍‌വീനര്‍ സണ്ണി എബ്രഹാം നന്ദിപ്രകാശനം നടത്തി. 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.