You are Here : Home / USA News

ഫോമാ കണ്‍വെന്‍ഷന്‍ കിക്കോഫ് ഡിസംബര്‍ 14ന് ടൊറോന്റോയില്‍

Text Size  

Story Dated: Tuesday, November 19, 2013 11:43 hrs UTC

ടൊറോന്റോ: ഫോമാ കണ്‍വെന്‍ഷന്‍ 2014 ന്റെ കാനഡയിലെ കിക്കോഫ് ഡിസംബര്‍ 14 ശനിയാഴ്ച കനേഡിയന്‍ മലയാളി അസ്സോസിയേഷന്റെ ക്രിസ്മസ് പാര്‍ട്ടിയോടനുബന്ധിച്ച് മിസ്സിസ്സാഗായിലെ പായല്‍ ബാങ്കറ്റ് ഹാളില്‍ നടക്കും. ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യൂ, സെക്രട്ടറി ഗ്‌ളാഡ്‌സണ്‍ വര്‍ഗീസ്, ട്രഷറാര്‍ വര്‍ഗീസ് ഫിലിപ്പ് ഉള്‍പ്പെടെ എല്ലാ ദേശീയ ഭാരവാഹികളും കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജും ചടങ്ങില്‍ സംബന്ധിക്കും. ഫോമായുടെ കാനഡയിലെ ഇപ്പോഴത്തെ റീജിയണല്‍ വൈസ് പ്രസിഡന്‌റ് തോമസ് കെ തോമസ്, കനേഡിയന്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ബോബി സേവ്യര്‍, ട്രഷറാര്‍ മാത്യൂ കുതിരവട്ടം തുടങ്ങിയവരാണ് കാനഡായിലെ പ്രതിനിധികളായി പെന്‍സില്‍വേനിയാ കണ്‍വെന്‍ഷനുവേണ്ടി പ്രവര്‍ത്തിക്കുന്നത്. ഫോമായുടെ നാലാമത് നാഷണല്‍ കണ്‍വെന്‍ഷന്‍ അനിയന്‍ ജോര്‍ജ് ചെയര്‍മാനായി 2014 ജൂണ്‍ 26 മുതല്‍ 29 വരെ പെന്‍സില്‍വേനിയായിലെ വാലിഫോര്‍ജ് റാഡിസണ്‍ കാസിനോ റിസോര്‍ട്ടിലാണ് നടക്കുന്നത്.

ഫോമായുടെ അഞ്ചാമത് നാഷണല്‍ കണ്‍വെന്‍ഷന് 2016 ല്‍ ആതിഥ്യമരുളാനുള്ള തയ്യാറെടുപ്പിലാണ് കാനഡ. 1994 ല്‍ റെക്കോര്‍ഡ് ജനപ്രാതിനിത്യത്തോടെ ഫൊക്കാന കണ്‍വെന്‍ഷന്‍ നടത്തിയ ടൊറോന്റോ അതിനെ വെല്ലുന്ന തരത്തിലാണ് ഫോമാ കണ്‍വെന്‍ഷന്‍ നടത്താന്‍ തയ്യാറെടുക്കുന്നത്. ഇദംപ്രഥമമായി ഫൊക്കാനാ കണ്‍വെന്‍ഷന്‍ ടൊറോന്റോയില്‍ നടത്തിയ അന്നത്തെ പ്രസിഡന്റ് തോമസ് കെ തോമസിന്റെ നേതൃത്വത്തില്‍ തന്നെയാണ് കനേഡിയന്‍ മലയാളികള്‍ ഫോമാ കണ്‍വെന്‍ഷന്‍ നടത്താന്‍ മുന്നോട്ടിറങ്ങിയരിക്കുന്നത്. കേരളത്തിലേയും കാനഡയിലേയും രാഷ്ട്രീയ- സാമൂഹ്യ-കലാസാംസ്‌ക്കാരിക മേഖലയിലുള്ള പ്രമുഖരെ പങ്കെടുപ്പിക്കു വഴി ഫൊക്കാനയുടെ ടൊറോന്റോ കണ്‍വെന്‍ഷന്‍ ഇന്നും ഒരു ചരിത്രസംഭവമായി നിറംമങ്ങാതെ നില്‍ക്കുകയാണ്. രാഷ്ട്രീയസ്വാധീനമുപയോഗിച്ച് കേരള വീക്ക് ആയി കണ്‍വെന്‍ഷന്‍ നാളുകള്‍ പ്രഖ്യാപിപ്പിക്കാനും കനേഡിയന്‍ ഗവണ്‍മെന്റിന്റെ വിവിധ തലങ്ങളിലുള്ള സഹകരണത്തോടെ കണ്‍വെന്‍ഷന്‍ നടത്താനും അന്ന് തോമസിന് കഴിഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.