You are Here : Home / USA News

അമേരിക്കയില്‍ തൊഴിലില്ലായ്മ റിക്കാഡുകള്‍ ഭേദിച്ചു

Text Size  

Story Dated: Tuesday, May 05, 2020 12:02 hrs UTC

 
ശ്രീകുമാര്‍ ഉണ്ണിത്താന്‍
 
 
അമേരിക്കയിലെ തൊഴില്‍ ഇല്ലായ്മ പതിനെട്ട് ശതമാനം കടന്നു. ആറു ആഴ്ചയായി അണ്‍എംപ്ലോയെമെന്റ് ഇന്‍ഷുറന്‍സിനു അപേക്ഷിച്ചത് 30.3മില്യണ്‍ ആളുകള്‍ ആണ്. ഇത് സര്‍വ്വലകാല റിക്കാഡുകളും ഭേദിച്ചു. അമേരിക്കയിലെ1933 ന് ശേഷമുള്ള ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത് .അന്ന്24.9 ശതമാനം അണ്‍എംപ്ലോയെമെന്റ് റേറ്റ് ഉണ്ടായിരുന്നെകിലും 12.8മില്യണ്‍ ആളുകള്‍് മാത്രമേ തൊഴില്‍ ഇല്ലാത്തവരായി ഉണ്ടായിരുന്നുള്ളു.
 
ജോലിചെയ്യുന്നവര്‍ക്കിടയില്‍ അഞ്ചില്‍ഒരാള്‍ക്ക് വീതംജോലി നഷ്ടമായെന്നു കണക്കുകള്‍ കാണിക്കുന്നു. ഇത്രയും ആളുകള്‍ പെട്ടെന്ന് അണ്‍എംപ്ലോയെമെന്റിനു അപേക്ഷിക്കുന്നതു മൂലം അതില്‍ തീരുമാനമെടുക്കുന്നതിനു വളരെ കാലതാമസം നേരിടുന്നു.
 
തൊഴില്‍ രഹിതരുടെ എണ്ണംഇനിയും കൂടാന്‍ സാധ്യതയുണ്ട്.ഇത്ഏപ്രില്‍ ഇരുപത്തിഅഞ്ചുവരെ ഉള്ള കണക്കാണ് .അണ്‍എംപ്ലോയെമെന്റിനു അപേഷിക്കുന്നവരുടെ തിരക്കുമൂലം പലപ്പോഴും അപേക്ഷപൂരിപ്പിച്ചു തീരുന്നതിനു മുന്‍പ് തന്നെ വെബ്‌സൈറ്റ് ഡൗണ്‍ ആകുന്നത് സാധാരയാണ്. പലരും നാലും അഞ്ചും വട്ടം ശ്രമിച്ചതിനു ശേഷമാണ് അപേക്ഷിക്കാന്‍ സാധിച്ചത്.
 
ജോലി നഷ്ടപ്പെട്ട പലര്‍ക്കും മുന്ന് ആഴ്ച കഴിഞ്ഞിട്ടും അണ്‍എംപ്ലോയെമെന്റ് ചെക്ക് കിട്ടിയിട്ടില്ല. പലരും വാടക കൊടുക്കുന്നതിനും മറ്റു ബില്ലുകള്‍ അടക്കാനും കഷ്ടപ്പെടുകയാണ്. മുന്ന് മാസത്തേക്ക് റെന്റും വീടിന്റെ പേയ്മെന്റും നീട്ടികൊടുക്കാമെന്നു ഗവണ്‍മെന്റ് അറിയിപ്പ് ഉണ്ടെങ്കില്‍ കൂടി പല വീട്ട് ഉടമസ്ഥരുംഇത് അനുവദിച്ചു കൊടുക്കുന്നില്ല. ഇത് കാരണം പലരും മാതാപിതാക്കളുടെ കുടയോ അല്ലെങ്കില്‍ ഗ്രാന്‍ഡ് പേരെന്റ്‌സിന്റെ കുടയോ മാറി താമസിക്കുകയാണ്.അങ്ങനെ സഹായിക്കാന്‍ ഇല്ലാത്തവരുടെ കാര്യം വളരെ കഷ്ടത്തിലും ആണ്.
 
അണ്‍എംപ്ലോയെമെന്റിനുഅപേഷിക്കുന്നവര്‍ക്ക് അണ്‍എംപ്ലോയെമെന്റിനു പുറമെ ഫെഡറല്‍ ഗവണ്‍മെന്റ് നല്‍കുന്നആഴ്ചയില്‍ അറുനൂറു ഡോളര്‍ വീതം നാലുമാസത്തേക്ക് ലഭിക്കുന്നതാണ്.ഗവണ്‍മെന്റ് നല്‍കുന്ന സഹായങ്ങള്‍ എല്ലാം തന്നെ ടാക്‌സബിള്‍ ആണ്.
 
കൊറോണ വൈറസ് മൂലംമാര്‍ച്ച് അവസാനത്തെ ആഴ്ചയില്‍ മാത്രം തൊഴില്‍നഷ്ടപ്പെട്ടത് 6.9 മില്ല്യണ്‍ ആളുകള്‍ക്ക് ആണ്. മെയ്മാസത്തിലും ഇതുപോലെ അണ്‍എംപ്ലോയെമെന്റ് കുടുകയാണെകില്‍രാജ്യം നേരിടുന്ന ഏറ്റവും വലിയ തൊഴില്‍ ഇല്ലയ്മ ആയിരിക്കുമോ എന്നാണ് ഏവരും ഭയക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.