പി.പി. ചെറിയാന്
ഫോര്‍ട്ട് ഹുഡ് (ടെക്സസ്): ഫോര്‍ട്ട് ഹുഡ് പട്ടാള ക്യാമ്പില്‍ നിന്നും ബുധനാഴ്ച മുതല്‍ കാണാതായ പട്ടാളക്കാരിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി ഏപ്രില്‍ 27 തിങ്കളാഴ്ച അധികൃതര്‍ വെളിപ്പെടുത്തി.
ഇവരെ കണ്ടെത്തുന്നതിന് പൊതുജനത്തിന്റെ സഹകരണവും അഭ്യര്‍ത്ഥിച്ചു .
വനേസ്സ ഗ്വില്ലെനെ (20) കഴിഞ്ഞ ബുധനാഴ്ച ഫോര്‍ട്ട് ഹുഡ് ആര്‍മി പോസ്റ്റിന്റെ പാര്‍കിങ്ങ് ലോട്ടിലാണ് അവസാനമായി കാണുന്നത് . ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ആര്‍മി സൈഡ് സ്പെഷ്യല്‍ ഏജന്റിനെയോ മിലിറ്ററി പോലീസിനെയോ വിവരം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്
Comments