You are Here : Home / USA News

ലോകത്ത് ആകെ മൂന്ന് മില്യൺ കോവിഡ്-19 ബാധിതർ; അമേരിക്കയിൽ ഒരു മില്യൺ

Text Size  

Story Dated: Tuesday, April 28, 2020 01:12 hrs UTC

 
 ഫ്രാൻസിസ് തടത്തിൽ 
 
 
ന്യൂജേഴ്‌സി: അമേരിക്കയിൽ  കോവിഡ് 19 രോഗ ബാധിതർ അതിവേഗം ഒരു മില്യൺ കടന്നു. ലോകത്ത് ആകെ രോഗ ബാധിതർ മൂന്നു മില്യൺ കടന്നതും ഇന്നലെയാണ്. ലോകത്ത് ആദ്യമായാണ് ഏതെങ്കിലും ഒരു രാജ്യത്ത് ഒരു മില്യണിൽപ്പരം പേർ രോഗബാധിതരാകുന്നത്.
 
 
ഇന്നലെ 68312 പേരുകൂടി രോഗ ബാധിതരായതോടെയാണ് ലോകത്ത് ഇന്നലെ ആകെ കൊറോണവൈറസ് രോഗബാധിതരുടെ എണ്ണം 3 മില്യൺ കടന്നത്. 3,062,482 പേര് ആണ് ആകെ രോഗബാധിതർ. അമേരിക്കയിൽ ഇന്നലെ പുതുതായി 23,196 പേരുകൂടി രോഗബാധിതരായി. ഇതോടെ ഇവിടെ ആകെ രോഗ ബാധിതരുടെ എണ്ണം 1,010,356 ആയി.  യൂറോപ്പിലെ ഏറ്റവും കൂടുതൽ കൊറോണ ബാധിച്ച രാജ്യങ്ങളായ സ്പെയിൻ ഇറ്റലി എന്നീ രാജ്യങ്ങളിൽ റീപ്പോർട്ടുചെയ്യപ്പെട്ടതിന്റെ നാലിരട്ടി കേസുകളാണ് അമേരിക്കയിൽ ചുരുങ്ങിയ കാലം കൊണ്ട് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 
 
രാജ്യത്തെ ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്തതിനു മൂന്നു മാസം തികയുമ്പോഴാണ് രോഗബാധിതരുടെ എണ്ണം ഏഴക്കം കടക്കുന്നതെന്ന് ജോൺസ് ഹോപ്ക്കിൻസ് യൂണിവേഴ്‌സിറ്റി കൊറോണ സ്റ്റഡി സെന്റര് റിപ്പോർട് ചെയ്‍തത്. ലോകത്തെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്ന്  വാഷിംഗ്‌ടൺ സ്റ്റേറ്റിലെ സിയാറ്റിനിലാലെത്തിയ ഒരാളിൽ നിന്നാണ് രാജ്യത്തെ ആദ്യത്തെ കോവിഡ്- 19 പോസിറ്റിവ്  കേസ് റിപ്പോർട്ട് ചെയ്യുന്നതെന്ന്  ഔദ്യോഗിക റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. പിന്നീടങ്ങോട്ട് രാജ്യത്തെ 50 സ്റ്റേറ്റുകളിലും അതിവേഗം പടർന്ന വിനാശകാരിയായ കൊറോണവൈറസ് ബാധിച്ച് ജനങ്ങൾ കൂട്ടത്തോടെ മരണമടഞ്ഞത്.
 
മൂന്ന് ദിവസം മുൻപ് അമേരിക്കയിൽ  ആകെ മരണ സംഖ്യ 50,000 കടന്നപ്പോൾ തന്നെ ലോകത്ത് മരണസംഖ്യ 2 ലക്ഷം കടന്നിരുന്നു. നിലവിൽ  അമേരിക്കയിൽ ആകെ 56,797 പേരും ലോകത്ത് 211,446 പേരും കൊറോണ രോഗബാധയെ തുടർന്ന് മരണമടഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി മരണസംഖ്യയിൽ കുറവുണ്ടായിരുന്ന അമേരിക്കയിൽ ഇന്നലെ 1,384 പേരാണ് മരണമടഞ്ഞത്.
 
രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും റോക്കറ്റു വേഗം കൈവയ്ച്ചുകൊണ്ടു മുന്നേറിക്കൊണ്ടിരിക്കുന്ന അമേരിക്കയിലെ എല്ലായിടങ്ങളിലും ആളുകൾ കൂടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ലോക്ക് ഡൗൺ നടത്തിവരികയായിരുന്നു. എന്നാൽ  അമേരിക്കൻ ഭരണകൂടത്തിന്റെ എതിർപ്പ് മറികടന്ന് ഒട്ടനവധി സ്റ്റേറ്റുകളിൽ നിയന്ത്രണം എടുത്തുമാറ്റാനുള്ള  മുന്നൊരുക്കത്തിലാണ് . അതേസമയം
 
നിയന്ത്രങ്ങൾ മാസങ്ങൾ കൂടി വേണ്ടി വന്നേക്കുമെന്നായിരുന്നു  ഫെഡറൽ ഗവർമെന്റ് അധികൃതർ പറയുന്നത്.
 
 സ്കൂളുകൾ, റെസ്റ്റോറന്ററുകൾ ആരാധനാലയങ്ങൾ , ബിസിനസ് സ്ഥാപനങ്ങൾ എന്നിവ എങ്ങനെ കുറ്റമറ്റതായി റീ ഓപ്പൺ ചെയ്യാം എന്ന് സംബന്ധിച്ച് സെന്റര് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി)  തയാറാക്കിയ കരട്  രേഖ ഇന്നലെയാണ് ട്രമ്പ് അഡ്‌മിനിസ്‌ട്രേഷൻ വിലയിരുത്തിയത്. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ നാം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന ഈ സമ്മറിൽ ഓരോരുത്തരും അവരവരുടെ സുരക്ഷക്കായി  സോഷ്യൽ ഡിസ്റ്റൻസിംഗ്  ഉറപ്പുവരുത്തുന്നത് തുടരുമെന്ന് വൈറ്റ് ഹൌസ് കൊറോണവൈറസ് ടാസ്‌ക്‌ഫോഴ്‌സ്‌ കോർഡിനേറ്റർ  ഡോ. ഡിബ്രോ ബ്രിക്ക്‌സ് വ്യക്തമാക്കി.
 
അതേസമയം  ന്യൂയോർക്കിൽ ബിസിനസ് പുനരാംഭിക്കക്കുന്നതിനു അനുമതി ലഭിക്കണമെങ്കിൽ   ഓരോ ബിസിനെസ്‌ ഉടമകളും  റീഓപ്പൺ ചെയ്യുന്നതിനുള്ള  പദ്ധതിപ്രകാരമുള്ള  പ്ലാൻ പ്രൊപോസൽ സമർപ്പിക്കണമെന്ന് ഗവർണർ ആൻഡ്രൂ കുമോ പറഞ്ഞു. രോഗം ഇപ്പോഴും പടരുന്നുണ്ടെങ്കിലും ഹോസ്പിറ്റലുകളിലെ കേസുകളുടെ എണ്ണവും മരണനിരക്കും ഗണ്യമായി കുറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 
ഇന്നലെ ന്യൂയോർക്കിൽ മരണം ഗണ്യമായി കുറഞ്ഞുകൊണ്ട് 348 വരെ എത്തി. ന്യൂജേഴ്സിയിലും മാസച്യുസെസിലും ഇന്നലെ കുറഞ്ഞ മരണനിരക്കായിരുന്നു.  പുതിയ ടെസ്റ്റിംഗ് ഡാറ്റ പ്രകാരമുള്ള  പാൻഡെമിക് തുടങ്ങിയ  രണ്ടു മാസത്തിനുള്ളിൽ നാലിൽ ഒരു ന്യൂയോർക്കുകാരന് കൊറോണ വൈറസ് ബാധയുണ്ടായിട്ടുണ്ടെന്നാണ് സൂചന . അതായത് രണ്ടു മില്യൺ ആളുകളിലെങ്കിലും  രോഗബാധ ഉണ്ടായിരിക്കാം.
 
 അമേരിക്കയിൽ കോവിഡ്-19 ടെസ്റ്റ് പോസിറ്റീവ് ആയവരിൽ ഒരു ലക്ഷത്തിൽപ്പരം പേർ രോഗമുക്തരായിട്ടുണ്ടെന്ന് ജോൺസ് ഹോപ്ക്കിൻസ് മറ്റൊരു റിപ്പോർട്ടിൽ  പറയുന്നു. 1,929,746 പേർ നിലവിൽ രോഗബാധിരായി ചികിത്സയിൽ ആണ്. അതിൽ 56,299 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.