You are Here : Home / USA News

മാസ്ക്ക് ലഭിക്കാതെ ജോലിയെടുക്കാൻ വിസമ്മതിച്ച നഴ്സുമാർക്ക് സസ്പെൻഷൻ

Text Size  

Story Dated: Friday, April 17, 2020 10:59 hrs UTC

 
 പി.പി.ചെറിയാൻ
 
 
സാന്റാമോണിക്ക (കലിഫോർണിയ) ∙  മാസ്ക്ക് ധരിക്കുന്നത് അത്യാവശ്യമല്ലെന്നും അതുകൊണ്ടു തന്നെ മാസ്ക്കുകൾ നൽകുന്നില്ലെന്നുമുള്ള ആശുപത്രി അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധിച്ച പത്തു നഴ്സുമാരെ ജോലിയിൽ നിന്നും സസ്പെന്റ് ചെയ്ത സംഭവം കലിഫോർണിയ സാന്റാമോണിക്കായിൽ നിന്നും റിപ്പോർട്ട് ചെയ്തു.സാന്റാമോണിക്കായിലെ പ്രൊവിഡൻസ് സെന്റ് ജോൺസ് ഹെൽത്ത് സെന്ററിലാണു സംഭവം. 
                       കോവിഡ് 19 ൽ നിന്നും രക്ഷ നേടുന്നതിന് N 95 മാസ്ക്ക് വേണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടു. 95 ശതമാനം പുറമെ നിന്നുള്ള വൈറസിനേയും അണുക്കളേയും തടയുവാൻ കഴിയുന്ന മുഖാവരണമാണ് N 95 . കൊറോണ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ച ശേഷം ഞങ്ങൾക്കു വീട്ടിൽ പോയി ഭാര്യയും മക്കളുമായി ഒന്നിച്ചു ജീവിക്കേണ്ടതാണ്.  ജോലി കഴിഞ്ഞു ആശുപത്രിയിൽ നിന്നും പുറത്തിറങ്ങി വീട്ടിൽ പോകുന്നതിനു മുമ്പ് ഹോട്ടലിൽ മുറിയെടുത്ത് കുളിച്ചു ശുദ്ധി വരുത്തിയതിനുശേഷമേ ഞങ്ങൾ വീട്ടിലേക്കു പോകാറുള്ളൂ. പ്രതിഷേധത്തിൽ പങ്കെടുത്ത മൈക്ക് ഗളിൽ എന്ന നഴ്സ് പറഞ്ഞു. എന്നിട്ടുപോലും എനിക്കു കോവിഡ് 19 പോസിറ്റീവാണെന്ന് പരിശോധനയിൽ കണ്ടെത്തി.
                       ഇതിനെ തുടർന്നായിരുന്നു സഹപ്രവർത്തകർ മാനേജ്മെന്റിനോടു N95  മാസ്ക്ക് ധരിക്കാതെ ജോലിയിൽ പ്രവേശിക്കില്ല എന്ന് അറിയിച്ചത്. മാനേജ്മെന്റ് ഇവരുടെ ആവശ്യം നിഷേധിക്കുകയും ഇവരെ ജോലിയിൽ നിന്നും സസ്പെന്റ് ചെയ്യുകയുമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.