You are Here : Home / USA News

കോവിഡ് 19: വെർജിനിയായിലെ ഒരൊറ്റ നഴ്സിങ് ഹോമിൽ മാത്രം 42 മരണം

Text Size  

Story Dated: Wednesday, April 15, 2020 09:33 hrs UTC

 
പി.പി.ചെറിയാൻ
 
റിച്ച്മോണ്ട് (വെർജിനിയ): വെർജിനിയ റിച്ച്മോണ്ടിലുള്ള കാൻറർബറി റിഹാബിലിറ്റേഷനിലെ 163 അന്തേവാസികളിലെ 127 പേരിൽ കൊറോണ വൈറസ് പോസിറ്റീവാണെന്നു കണ്ടെത്തുകയും 42 പേർ മരിക്കുകയും ചെയ്തതായി മെഡിക്കൽ ഡയറക്ടർ ഡോ.ജെയിംസ് റെറ്റ് അറിയിച്ചു.
     കൊറോണ വൈറസ് അമേരിക്കയിൽ വ്യാപകമായതിനു ശേഷം ഒരൊറ്റ നഴ്സിങ് ഹോമിൽ ഇത്രയധികം പേർ മരിക്കുന്നത് ആദ്യ സംഭവമാണ്. ഇവിടെയുള്ള രോഗികൾക്കു പുറമെ 35 സ്റ്റാഫ് അംഗങ്ങൾക്കും വൈറസ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയിട്ടുണ്ട്.
    ഇവിടെ ഇനിയും കൂടുതൽ മരണങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതായി ഡോ.ജെയിംസ് റെറ്റ് പറഞ്ഞു. പേഴ്സണൽ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളുടെ അപര്യാപ്തതയും മെഡിക്കൽ മാസ്ക്, ഗൗൺ എന്നിവയുടെ കുറവും രോഗവ്യാപനം കൂട്ടിയെന്ന് ഡോക്ടർ പറഞ്ഞു.
    കൊറോണ വൈറസിന്റെ അക്രമണത്തിന് പ്രായമായവരാണ് കൂടുതലും ഇരയാകുന്നത്. പ്രത്യേകിച്ച് നഴ്സിങ് ഹോമുകളിൽ കഴിയുന്നവർ. രോഗ പ്രതിരോധ ശക്തി കുറവും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമാണ് ഇതിന് കാരണം.
    അമേരിക്കയിൽ ലഭ്യമായ കണക്കനുസരിച്ച് കൊവിഡ് 19 മൂലം മരിച്ചവരുടെ ( നഴ്സിങ് ഹോം) എണ്ണം 36 21 ആണ്. നഴ്സിങ് ഹോമുകളിൽ കൊവിഡ് 19 പരിശോധന നടത്താൻ കഴിയാതെ മരിച്ചവരുടെ എണ്ണം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.