You are Here : Home / USA News

കോവിഡ് 19 -പ്രവാസികൾ നേരിടുന്ന പ്രതിസന്ധിയിൽ കേന്ദ്ര,കേരള സർക്കാരുകൾ അടിയന്തരമായി ഇടപെടണം.പി എം എഫ്

Text Size  

Story Dated: Monday, April 13, 2020 12:15 hrs UTC

 
 പി.പി.ചെറിയാൻ
 
ന്യൂയോർക് :  ഇന്ത്യയിൽ ലോക്‌ഡോൺ നീട്ടിയ സാഹചര്യത്തിലും കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഈഘട്ടത്തിലും   ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രവാസികളായി കഴിയുന്നവർ അനുഭവിക്കുന്ന  ദുരിതപൂര്ണമായ
 
 ജീവിതത്തിനു  കേരള, കേന്ദ്ര സർക്കാരുകൾ യുദ്ധ കാലാടിസ്ഥാനത്തിൽ ഇടപെട്ടു അടിയന്തിര  പരിഹാരം കാണണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ എന്നീ നേതാക്കൾ കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയനോട് ആവശ്യപ്പെട്ടു.
 
കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ, വികസന രംഗങ്ങളിൽ ഉദാത്തമായ പങ്കു വഹിച്ചവരാണ് പ്രവാസികൾ പ്രത്യേകിച്ച് കേരളത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിൽ വഹിച്ച പങ്കും നിസ്തുലമാണ്, കോവിഡ് -19 മഹാമാരി ഗൾഫ് രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ ലേബർ ക്യാമ്പുകളിലും മറ്റും കഷ്ടത അനുഭവിക്കുന്ന പലരും
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുകയാണ് പ്രത്യേകിച്ച്  യു എ ഇ പോലെയുള്ള രാജ്യങ്ങൾ സ്വന്തം നാട്ടിലേക്ക് പോകാൻ തയാറായവരെ ഉടനെ കൊണ്ട് പോകണമെന്നും ഉത്തരവിട്ടു അത്തരം പ്രവാസികളെ എത്രയും പെട്ടെന്ന് കേരള, കേന്ദ്ര സർക്കാരുകൾ നേരിട്ട് ഇടപെട്ടു കൊണ്ട് അവർക്കു വേണ്ടുന്ന യാത്ര സൗകര്യം ഒരുക്കണമെന്നും പി എം ഫ് ആവശ്യപ്പെട്ടു, പ്രസ്തുത വിഷയത്തിൽ കേരള മുഖ്യ മന്ത്രിക്കും, ഇന്ത്യൻ പ്രധാന മന്ത്രിക്കും, ഇന്ത്യൻ വിദേശ കാര്യ മന്ത്രിക്കും കത്ത് അയച്ചുട്ടുണ്ടെന്നും എം പീ സലീം അറിയിച്ചു.
 
കേരളത്തിൽ തിരിച്ചെത്തിക്കപ്പെടുന്ന പ്രവാസികൾക്ക് നിരീക്ഷണ വാർഡുകളും, ബിൽഡിങ്ങുകളും കണ്ടെത്തുവാനും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ പി എം ഫ് കുടുംബത്തിലെ ഡോക്ടർമാരുടെയും ആശുപത്രികളുടെയും സേവനം
സർക്കാരിന് വേണ്ടി ആവശ്യപ്പെട്ടാൽ ലഭ്യമാക്കുമെന്നും അറിയിച്ചു.
 
പല പ്രവാസികളും ജോലി നഷ്ടപെട്ടും, ശമ്പളം കുറച്ചതു കൊണ്ടും ബിസിനസും മറ്റും തകർന്നത് കാരണവും നാട്ടിലേക്ക് മടങ്ങാൻ നിര്ബന്ധിതാവസ്ഥയിൽ
ആയവരും ഉണ്ട് അവരെയൊക്കെ പുനരധിവസിപ്പിക്കാനും സ്വയം തൊഴിൽ കണ്ടെത്താനുള്ള സഹായങ്ങൾ നോർക്ക പോലെയുള്ള സ്ഥാപനങ്ങളുമായി സർക്കാർ ഇടപെട്ടു പ്രവാസി മലയാളികളെ ഈയൊരു ആപൽഘട്ടത്തിൽ രക്ഷിക്കണമെന്നും പി എം ഫ് നേതാക്കൾ പത്ര കുറിപ്പിൽ അറിയിച്ചു പി എം ഫ് ചെയർമാൻ ഡോക്ടർ.ജോസ് കാനാട്ട്, ചീഫ് പേട്രൺ ഡോക്ടർ മോൻസ് മാവുങ്കാൽ എന്നീ ഡയറക്ടർ ബോർഡ് നേതാക്കൾ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ  അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.