You are Here : Home / USA News

ഈ ശത്രുവിനെ നേരിടാൻ ക്രിസ്തുവില്‍ അഭയം തേടുക: മാര്‍ ഫിലിക്‌സിനിയോസ്

Text Size  

Story Dated: Monday, April 06, 2020 12:34 hrs UTC

 
പി.പി. ചെറിയാന്‍
 
 
ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ മനുഷ്യരാശിയെ വേട്ടയാടുന്ന അദ്രുശ്യനായ ശത്രുവാണു കോവിഡ് 19 എന്ന മഹാമാരിയെന്നും, ഇതിനെ അതിജീവിക്കാന്‍ രക്ഷകനായ ക്രിസ്തു നമ്മോടു കൂടെയുണ്ടെന്നുള്ള വിശ്വാസമാണ് ഏറ്റവും അനിവാര്യമെന്നും മാര്‍ത്തോമാ നോര്‍ത്ത് അമേരിക്ക ഭദ്രാസനാധിപന്‍ റൈ റവ ഡോ ഐസക്ക്മാര്‍ ഫിലിക്‌സിനിയോസ് എപ്പിസ്‌കോപ്പ ഉദ്ബോധിപ്പിച്ചു
 
ഏപ്രില്‍ 5 ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്ക് ന്യൂയോര്‍ക്കിലെ ഭദ്രാസന ആസ്ഥാനത്തു നടന്ന ഹാശാ ആഴ്ചയിലെ വിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു മാര്‍ക്കോസിന്റെ സുവിശേഷം പതിനൊന്നാം അദ്ധ്യായത്തിലെ ഒന്ന് മുതല് പത്ത് വരേയുള്ള വാക്യങ്ങള്‍ ആധാരാമാക്കി ധ്യാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
 
ജെറുസലേമിലെക്കുള്ള രാജകീയ യാത്രയുടെ ക്രിസ്തുവിന്റെ ലക്ഷ്യവും അവനെ എതിരേറ്റ ജനസമൂഹത്തിന്റെ ലക്ഷ്യവും തികച്ചും വ്യത്യസ്തമായിരുന്നുവെന്നു  തിരുമേനീ വിശദീകരിച്ചു.
 
മനുഷ്യരാശി ആഭിമുഖീകരിക്കുന്ന ഈ മഹാമാരി എന്തു കൊണ്ടാണ്? ഇതിനു ഉത്തരം കണ്ടെത്തുന്നതിനോ, പരിഹാരം കണ്ടെത്തുന്നതിനോ കഴിയാത്ത അവസ്ഥയില്‍ പകച്ചു നില്‍ക്കുകയാണ് ശാസ്ത്രലോകം.  ഈ പ്രത്യേക സാഹചര്യത്തിലാണ്ക്രിസ്തുവിന്റെ സാന്നിധ്യത്തെ നാം തിരിച്ചറിയേണ്ടത് .ശാന്തിയും സമാധാനവും പ്രത്യാശയും ലഭിക്കുന്നതിന് ലോക രക്ഷകനായ ക്രിസ്തുവില്‍ നാം അഭയം തേടേണ്ടിയിരിക്കുന്നു.
 
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനും, വിലയേറിയ മനുഷ്യ ജീവിതങ്ങളെ സംരക്ഷിക്കുന്നതിനും, അവരുടെ ആശ്വാസത്തിനായും സ്വന്തം ജീവിതം പോലും സമര്‍പ്പിച്ചു മുന്‍ നിരയില്‍ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ നമ്മുടെ പ്രാര്‍ത്ഥനയില്‍ പ്രത്യേകം ഓര്‍ക്കണമെന്ന് തിരുമേനി ആവശ്യപ്പെട്ടു .
 
നിലവിലുള്ള കര്‍ശന നിയമങ്ങള്‍ പാലിച്ചാണ് അമേരിക്കയിലുള്ള ആയിര ക്കണക്കിന് വിശ്വാസികള്‍ ഹാശാ ആഴ്ചയിലെ വിശുദ്ധ കുര്‍ബാന പുതിയതായി ഉദ്ഘാടനം നിര്‍വഹിച്ച മാര്‍ത്തോമാ ന്യൂസിലൂടെ തത്സമയം ദര്‍ശിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.