You are Here : Home / USA News

ഹാശാ ആഴ്ച ശുശ്രൂഷകള്‍ അബ്ബാ ന്യൂസ് തത്സമയം സംപ്രേഷണം ചെയ്യും

Text Size  

Story Dated: Sunday, April 05, 2020 04:38 hrs UTC

 
 അലന്‍ ചെന്നിത്തല
 
 
ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ഹാശാ ആഴ്ചയിലെ എല്ലാ ശുശ്രൂഷകളും മാര്‍ത്തോമാ മീഡിയയുടെ സഹകരണത്തോടെ അബ്ബാ ന്യൂസ് നോര്‍ത്ത് അമേരിക്ക തത്സമയം സംപ്രേഷണം ചെയ്യും.
 
ഭദ്രാസന അധ്യക്ഷന്‍ ഡോ. ഐസക്ക് മാര്‍ ഫീലക്‌സിനോസിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് സൈനായ് സെന്ററില്‍ നടത്തപ്പെടുന്ന ഹോശാന ഞായര്‍, പെസഹാ വ്യാഴം, ദൂഖവെള്ളി, ഈസ്റ്റര്‍ ഞായര്‍ എന്നീ ദിവസങ്ങളിലെ ശുശ്രൂഷകള്‍ അബ്ബാ ന്യൂസ് തത്സമയം സംപ്രേഷണം ചെയ്ത് എല്ലാ വിശ്വാസികള്‍ക്കും ഭവനത്തില്‍ ഇരുന്നുതന്നെ ഈ പ്രത്യേക ശുശ്രൂഷകളുടെ ഭാഗമാകാന്‍ കഴിയും.
 
 
ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് റെജി ജോര്‍ജിന്റെ നേതൃത്വത്തില്‍ മനു തുരുത്തിക്കാടന്‍ (ലോസ് ആഞ്ചലസ്), ടോം തരകന്‍ (സാന്‍ഫ്രാന്‍സിസ്‌കോ), ജോര്‍ജി വര്‍ഗീസ് (ഫ്‌ളോറിഡ), ഫിലിപ്പ് മാത്യു (അറ്റ്‌ലാന്റാ), ജീമോന്‍ റാന്നി (ഹൂസ്റ്റന്‍), ഷാജി രാമപുരം (ഡാലസ്), ഐപ്പ് വര്‍ഗീസ് പരിമണം (ചിക്കാഗോ), ജിജി ടോം, ലാജി തോസ് (ന്യൂയോര്‍ക്ക്), ഷിബു പി. തോമസ് (കണക്ടിക്കട്ട്), സജി വര്‍ഗീസ് (ന്യൂജേഴ്‌സി), സന്തോഷ് ഏബ്രഹാം (ഫിലാഡല്‍ഫിയ), ജോര്‍ജ് സാം (വിര്‍ജീനിയ), അലന്‍ ജോണ്‍ (ഡിട്രോയിറ്റ്) എന്നിവര്‍ അബ്ബാ ന്യൂസിന്റെ നോര്‍ത്ത് അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.