You are Here : Home / USA News

ന്യൂയോര്‍ക്ക് ക്വീന്‍സ് ഹൈസ്കൂള്‍ അസിസ്റ്റന്‍റ് പ്രിന്‍സിപ്പല്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, March 30, 2020 05:40 hrs UTC

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രശസ്തമായ ക്വീന്‍സ് കത്തോലിക്കാ ഹൈസ്കൂളിലെ പെണ്‍കുട്ടികളുടെ ബാസ്ക്കറ്റ്ബോള്‍ പരിശീലകനും സ്കൂള്‍ അഡ്മിനിസ്‌ട്രേറ്ററുമായ ജോസഫ് ലെവിര്‍ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ജമൈക്ക എസ്റ്റേറ്റ്സ് എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള സ്വകാര്യ സ്കൂളായ മേരി ലൂയിസ് അക്കാദമിയില്‍ 20 വര്‍ഷമായി സേവനമനുഷ്ടിക്കുന്ന ജോസഫ് ലെവിര്‍ (42) ആണ് കൊവിഡ്-19 ബാധയെത്തുടര്‍ന്ന് ശനിയാഴ്ച മരിച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശനിയാഴ്ച ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു. അദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ‘മേരി ലൂയിസ് അക്കാദമിയില്‍ അദ്ധ്യാപകന്‍, പരിശീലകന്‍, അസിസ്റ്റന്‍റ് അത്‌ലറ്റിക് ഡയറക്ടര്‍, അത്‌ലറ്റിക് ഡയറക്ടര്‍, നിലവില്‍ അസിസ്റ്റന്‍റ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ 20 വര്‍ഷമായി അദ്ദേഹം അശ്രാന്തമായി സേവനമനുഷ്ഠിച്ചു,’ പ്രിന്‍സിപ്പല്‍ ആന്‍ ഓ ഹഗന്‍കോര്‍ഡെസ് ട്വിറ്റര്‍ പോസ്റ്റില്‍ എഴുതി. ഈ രോഗം ബാധിച്ച മറ്റുള്ളവര്‍ സുഖം പ്രാപിച്ച് കുടുംബങ്ങളിലേക്ക് മടങ്ങാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ‘മുന്‍നിരയിലുള്ളവര്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിക്കുന്നു, അവര്‍ സുരക്ഷിതരായിരിക്കട്ടേ,’ പ്രിന്‍സിപ്പല്‍ എഴുതി. ജോസഫ് ലെവിര്‍ ഫ്രാങ്ക്ലിന്‍ സ്ക്വയര്‍ യൂണിയന്‍ ഫ്രീ സ്കൂള്‍ ഡിസ്ട്രിക്റ്റിന്‍റെ വിദ്യാഭ്യാസ ബോര്‍ഡിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ അദ്ദേഹം 2015 ല്‍ തിരഞ്ഞെടുക്കപ്പെടുകയും 2016 ല്‍ ബോര്‍ഡിന്‍റെ പ്രസിഡന്‍റായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് സ്കൂള്‍ ജില്ലാ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ ഭയങ്കരമായ വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെടുന്നത് ദാരുണമാണെങ്കിലും, ഞങ്ങളിലൊരാള്‍ വേര്‍പെടുന്നത് ഞങ്ങളെ സംബന്ധിച്ച് ഏറെ ദുഃഖകരമാണെന്ന് സ്കൂളുകളുടെ സൂപ്രണ്ട് ജേര്‍ഡ് ബ്ലൂം ഞായറാഴ്ച പത്രക്കുറിപ്പില്‍ എഴുതി. ഞങ്ങളുടെ മിക്ക സ്റ്റാഫുകളും വിദൂരങ്ങളിലിരുന്ന് പ്രവര്‍ത്തിക്കുമ്പോള്‍, സ്റ്റാഫ്, കുട്ടികള്‍, അല്ലെങ്കില്‍ സംസാരിക്കേണ്ട മാതാപിതാക്കള്‍ എന്നിവരെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്ക് ഒരു ടീം തന്നെ ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.