You are Here : Home / USA News

ഡിട്രോയിറ്റ് കേരള ക്ലബിനു പുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 18, 2019 04:51 hrs UTC

ഡിട്രോയിറ്റ്: ഡിട്രോയിറ്റ് കേരള ക്ലബിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളായി അജയ് അലക്‌സ് (പ്രസിഡന്റ്), പ്രാബ്‌സ് ചന്ദ്രശേഖരന്‍ (വൈസ് പ്രസിഡന്റ്), ആശ മനോഹരന്‍ (സെക്രട്ടറി), റോജന്‍ പണിക്കര്‍ (ട്രഷറര്‍), ജോളി ഡാനിയേല്‍ (ജോയിന്റ് സെക്രട്ടറി), ബിന്ദു പണിക്കര്‍ (ജോയിന്റ് ട്രഷറര്‍). എന്നിവര്‍ അധികാരമേറ്റു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ സുനില്‍ നൈനാന്‍ മാത്യു, വൈസ് ചെയര്‍മാന്‍ ഡോ. മാത്യു വര്‍ഗീസ്, സെക്രട്ടറി അരുണ്‍ ദാസ്, ധന്യ മേനോന്‍ എന്നിവരും ചുമതലയേറ്റു. 45 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റി കേരള ക്ലബിന്റെ 2020-ലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കും.

1975-ല്‍ സ്ഥാപിതമായ കേരള ക്ലബ് ഡിട്രോയിറ്റിലെ ആദ്യ ഇന്ത്യന്‍ കലാ-സാംസ്കാരിക മൂല്യമുള്ള പാരമ്പര്യങ്ങളെ മലയാളി സമൂഹത്തിനും യുവതലമുറയ്ക്കും പകര്‍ന്നുകൊടുത്തുകൊണ്ട് നാലര പതിറ്റാണ്ടിലധികം പിന്നിട്ട ഈ പ്രസ്ഥാനം വ്യത്യസ്തമായ പ്രവര്‍ത്തനശൈലിയിലൂടെ ഇന്നും മുന്നേറുന്നു.

ഈവര്‍ഷം നടത്തപ്പെടുന്ന കലാമൂല്യമുള്ള പരിപാടികളുടേയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടേയും രൂപരേഖ തയാറാക്കിക്കൊണ്ട് പുതിയ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഓണം- ക്രിസ്തുമസ് ആഘോഷങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിവിധ കായിക മത്സരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പിക്‌നിക്ക്, പയനീയേഴ്‌സ് ഡേ, കമ്യൂണിറ്റി ഡേ, വാലന്റൈന്‍ ദിനാഘോഷം, ക്യാമ്പിംഗ്, ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്നിവയാണ് ഈവര്‍ഷത്തെ പ്രധാന പരിപാടികള്‍. കേരള ക്ലബിന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയമാക്കുവാന്‍ ഏവരുടേയും സഹായ സഹകരണം ഉണ്ടാകണമെന്നു പ്രസിഡന്റ് അജയ് അലക്‌സ് അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.