You are Here : Home / USA News

ക്രൈസ്തവ ജീവിതം കൂട്ടായ്മയുടെ ജീവിതം: മാര്‍ അങ്ങാടിയത്ത്

Text Size  

Story Dated: Saturday, November 23, 2019 01:55 hrs UTC

 

 
 
 
ജോയിച്ചന്‍ പുതുക്കുളം
 
ചിക്കാഗോ: ക്രൈസ്തവ ജീവിതം കൂട്ടായ്മയിലുള്ള ജീവിതമാണെന്നും, നമ്മുടെ ജീവിതം ദൈവത്തോടും സഹോദരങ്ങളോടുമുള്ള നന്ദിയുടെ ജീവിതമായിരിക്കണമെന്നും ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രസ്താവിച്ചു. സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് സീറോ മലബാര്‍ ദൈവാലയത്തിന്റെ പത്താം വര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 17-നു ഞായറാഴ്ച അര്‍പ്പിച്ച ആഘോഷമായ റാസ കുര്‍ബാന ബിഷപ്പ് സന്ദേശം നല്കിയത്.
 
റാസ കുര്‍ബാനയില്‍ രൂപതാ ചാന്‍സിലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി, മുന്‍ വികാരിമാരായ ഫാ. ജിമ്മി തോട്ടപ്പിള്ളി, ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍, ഫാ. സെബാസ്റ്റ്യന്‍ കണിയാംപടി, വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
 
നവംബര്‍ 16-നു ശനിയാഴ്ച പത്താം വാര്‍ഷിക സമ്മേളനവും കലാപരിപാടികളും നടന്നു. വാര്‍ഷിക സമ്മേളനത്തില്‍ സാന്‍ഹൊസെ ബിഷപ്പ് മോസ്റ്റ് റവ. ഓസ്കാര്‍ കാന്റ്‌റ്യൂ, ഓക്‌ലാന്റ് ബിഷപ്പ് മോസ്റ്റ് റവ മൈക്കിള്‍ ബാര്‍ബര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More