You are Here : Home / USA News

ട്രംപ് , വെറ്ററൻസ് ഡേ പരേഡിൽ പങ്കെടുത്ത് ചരിത്രം കുറിച്ച ആദ്യ പ്രസിഡന്റ്

Text Size  

Story Dated: Wednesday, November 13, 2019 02:30 hrs UTC

ന്യൂയോർക്ക് ∙ വെറ്ററൻസ് ഡേ നൂറാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് ചരിത്രം സൃഷ്ടിച്ച അമേരിക്കൻ പ്രസിഡന്റ് എന്ന പദവി ഇനി ട്രംപിനു സ്വന്തം. ആദ്യമായാണ് അമേരിക്കൻ പ്രസിഡന്റ് റാലിയിൽ പങ്കെടുക്കുന്നത്. നവംബർ 11 തിങ്കളാഴ്ച ന്യുയോർക്കിൽ ആയിരങ്ങൾ പങ്കെടുത്ത വിമുക്ത ഭടന്മാരുടെ റാലിയിലാണ് ട്രംപും പ്രഥമ വനിതയും പങ്കെടുത്തത്. ന്യുയോർക്ക് മാഡിസൺ സ്ക്വയർ പാർക്കിലാണു പരേഡ് സംഘടിപ്പിച്ചത്.
 
 
യുണൈറ്റഡ് സ്റ്റേറ്റ്സ് ആംഡ് ഫോഴ്സിൽ നിന്നും വിരമിച്ച വിമുക്ത ഭടന്മാരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതു ഞാൻ അഭിമാനമായി കാണുന്നു. രാജ്യ സുരക്ഷക്കുവേണ്ടി എല്ലാ ജീവിത സുഖങ്ങളും ത്യജിച്ച വിമുക്തഭടന്മാരെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റേയും പ്രത്യേകിച്ചും നാം ഒരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയിൽ ട്രംപ് വ്യക്തമാക്കി.
 
വെറ്ററൻസ് ഡേ പരേഡിൽ പങ്കെടുക്കുന്നതിന് പ്രസിഡന്റുമാരെ ക്ഷണിക്കുക പതിവാണെങ്കിലും ആദ്യമായാണ് ട്രംപ് ക്ഷണം സ്വീകരിച്ചു ചടങ്ങിൽ പങ്കെടുത്തത്.
1995–ൽ പരേഡ് സംഘടിപ്പിക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ 200,000 ഡോളർ ട്രംപാണ് സംഭാവനയായി നൽകിയത്. യുദ്ധത്തിൽ പങ്കെടുത്ത ഓരോ ഭടനും രാജ്യത്തിന്റെ മഹത്വം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ട്രംപ് അനുസ്മരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.