You are Here : Home / USA News

1807 സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്ക്​ വി​ദേ​ശ ധ​ന​സ​ഹാ​യം സ്വീ​ക​രി​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

Text Size  

Story Dated: Wednesday, November 13, 2019 02:29 hrs UTC

പി.പി.ചെറിയാന്‍

 

വാഷിംഗ്ടണ്‍:വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ച​ട്ടം (എ​ഫ്.​സി.​ആ​ർ.​എ) ലം​ഘി​ച്ച  1807 സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും അ​ക്കാ​ദ​മി​ക സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും  എ​ഫ്.​സി.​ആ​ർ.​എ ര​ജി​സ്​​ട്രേ​ഷ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി. ഇ​തേ​തു​ട​ർ​ന്ന്​ ഈ ​വ​ർ​ഷം സം​ഘ​ട​ന​ക​ൾ​ക്ക്​ വി​ദേ​ശ​സം​ഭാ​വ​ന സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. വൈ.​എം.​സി.​എ ത​മി​ഴ്​​നാ​ട്,  രാ​ജ​സ്​​ഥാ​ൻ സ​ർ​വ​ക​ലാ​ശാ​ല, അ​ല​ഹ​ബാ​ദ്​ കാ​ർ​ഷി​ക ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്, സ്വാ​മി വി​വേ​കാ​ന​ന്ദ എ​ജു​േ​ക്ക​ഷ​ന​ൽ ​സൊ​സൈ​റ്റി ക​ർ​ണാ​ട​ക, പ​ള്‍മോ കെ​യ​ര്‍ ആ​ൻ​ഡ്​​ റി​സ​ര്‍ച് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് പ​ശ്ചി​മ ബം​ഗാ​ൾ, നാ​ഷ​ന​ല്‍ ജി​യോ​ഫി​സി​ക്ക​ല്‍ റി​സ​ര്‍ച് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്  തെ​ല​ങ്കാ​ന, നാ​ഷ​ന​ല്‍ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി മ​ഹാ​രാ​ഷ്​​ട്ര, ബാ​പ്​​റ്റി​സ്​​റ്റ്​ ക്രി​സ്​​ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍ മ​ഹാ​രാ​ഷ്​​ട്ര, ര​വീ​ന്ദ്ര​നാ​ഥ് ടാ​ഗോ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബം​ഗാ​ൾ, ഇ​ൻ​ഫോ​സി​സ്​ ഫൗ​ണ്ടേ​ഷ​ൻ ബെം​ഗ​ളൂ​രു എ​ന്നി​വ​ക്കാ​ണ്​​ വി​ദേ​ശ ധ​ന​സ​ഹാ​യം സ്വീ​ക​രി​ക്കാ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

ആ​റു വ​ര്‍ഷ​ത്തെ വി​ദേ​ശ സം​ഭാ​വ​ന​യു​ടെ ക​ണ​ക്ക്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സ​ര്‍ക്കാ​ര്‍ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. അ​ഞ്ചു​വ​ര്‍ഷ​ത്തെ വ​രു​മാ​നം സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ല്‍ വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ക്കാ​നു​ള്ള ലൈ​സ​ന്‍സ് റ​ദ്ദാ​ക്കാ​മെ​ന്നാ​ണ്​ ച​ട്ടം.6,000 എ​ൻ.​ജി.​ഒ​ക​ൾ​ക്ക്​ ക​ണ​ക്ക്​ ഹാ​ജ​രാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​  ജൂ​ലൈ എ​ട്ടി​ന് നോ​ട്ടീ​സ്​ അ​യ​ച്ചി​രു​ന്നു. 2014നു​ശേ​ഷം രാ​ജ്യ​ത്തെ 14,800 സം​ഘ​ട​ന​ക​ൾ​ക്കാ​ണ്​ വി​ദേ​ശ പ​ണം സീ​ക​രി​ക്കു​ന്ന​തി​ന്​ എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.