You are Here : Home / USA News

സാറാ കോശി ഡാളസിൽ നിര്യാതയായി

Text Size  

Story Dated: Sunday, November 10, 2019 11:38 hrs UTC

 
 
ഡാളസ്: സാറാ കോശി (മേരിക്കുട്ടി- 63) നവംബർ 9 നു ഡാളസിൽ  നിര്യാതയായി.
ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ, പത്തനംതിട്ട നന്നുവക്കാട് തെക്കേൽ വീട്ടിൽ പാസ്റ്റർ കോശി തോമസിന്റെ സഹധർമ്മിണിയാണ് . റാന്നി ചെത്തോങ്കര വളവുങ്കൽ കുടുംബാംഗമാണ്  സാറാ കോശി.
 
ചർച്ച് ഓഫ് ഗോഡിന്റെ നിലമ്പൂർ, എറണാകുളം സെന്റർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ കോശി തോമസിനോടൊപ്പം , പത്തനംതിട്ടയിലെ വിവിധ സഭകളിലെ ശുശ്രുഷകളിലും  സന്തത സഹചാരിയായിരുന്നു സാറാ കോശി.
 
 20 വർഷങ്ങൾക്ക് മുൻപ് അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറി പാർത്ത കുടുംബം കഴിഞ്ഞ 8-ൽ പരം വർഷമായി ഡാളസ് മെട്രോ ചർച്ച് ഓഫ് ഗോഡ് അംഗങ്ങളാണ് .
 
മക്കൾ:   ബ്ലസൻ (സണ്ണി), ഷോൺ, പ്രിൻസി(ഷൈനി).
 
മരുമക്കൾ: ജെയ്സി, ജീന, സെനു.
 
കൊച്ചുമക്കൾ: ബെല്ല, ഗാബി, ഷെയ്ൻ, ജെസ്സ, സേവിയോൻ, സ്പെൻസർ.
 
പൊതുദർശനം അനുസ്മരണസമ്മേളനവും-.നവംബർ 15 വെള്ളി വൈകിട്ട്
സ്ഥലം:മെട്രോ ചർച്ച് ഓഫ് ഗോഡിൽ (13930 Distribution Way, Farmers Branch, TX 75234) ,  
 
സംസ്കാരശുശ്രൂഷ- നവംബർ 16 ശനി രാവിലെ 9:30 നു
സ്ഥലം -ഇൻസ്പിരേഷൻ ചർച്ചിൽ (Inspiration Church, 1233 N Beltline Road, Mesquite, Texas 75149)
 
തുടർന്ന് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ (500 East Highway 80, Sunnyvale, Texas 75182) ഭൗതീകശരീരം സംസ്കരിക്കും.
 
രണ്ടു ദിവസത്തേയും ശുശ്രൂഷകൾ www.provisiontv.in - ൽ തത്സമയം ലഭ്യമാണ്
 
കൂടുതൽ വിവരങ്ങൾക്കു 
പാസ്റ്റർ  സതീഷ് കുമാർ  214 606 5724

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.