You are Here : Home / USA News

കാണാതായ കോളേജ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 09, 2019 02:53 hrs UTC

അറ്റ്ലാന്റാ ∙ അറ്റ്ലാന്റാ യൂണിവേഴ്സിറ്റി വിദ്യാർഥിനി അലക്സിസ് ക്രോ ഫോർഡിന്റെ (21) മൃതദേഹം ഡികാൽബ് കൗണ്ടി പാർക്കിൽ നിന്നും കണ്ടെടുത്തതായി അറ്റ്ലാന്റാ പൊലീസ് ചീഫ് എറിക്ക് ഷീൽഡ്സ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരാഴ്ച മുമ്പാണ് വിദ്യാർഥിനിയെ കാണാതായത്. വിദ്യാർഥിനിയുടെ തിരോധാനവും കൊലപാതകവും സംബന്ധിച്ചു രണ്ടു പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു.

ക്രോഫോർഡിന്റെ റൂം മേയ്റ്റ് ജോർഡൻ ജോൺസിനേയും (21) ഇവരുടെ ബോയ്ഫ്രണ്ട് ബാരൺ ബ്രാന്റിലെയുമാണ് (21) ചോദ്യം ചെയ്യുന്നത്. ഒക്ടോബർ 27 ന് ക്രോഫോർഡ് പൊലീസിൽ നൽകിയ പരാതിയിൽ റൂം മേയ്റ്റ് ജോർഡന്റെ ബോയ്ഫ്രണ്ട് തന്നോട് അപമര്യാദയായി പെരുമാറി എന്ന് ചൂണ്ടികാണിച്ചിരുന്നു. 

നവംബർ ഒന്നിനാണ് ക്രോഫോർഡിനെ കാണാതായത്. കാണാതായ ദിവസം ക്രോഫോർഡിന്റെ സഹോദരിയുമായി ഫേയ്സ് ടൈമിൽ സംസാരിച്ചിരുന്നതായി  പറയുന്നു. കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്തായിരുന്നുവെന്ന് പൊലീസ് അന്വേഷിച്ചു വരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.