You are Here : Home / USA News

കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു ചിക്കാഗോ ഗീതാമണ്ഡലം സംഘടിപ്പിച്ച കേരള പിറവി ദിനം ശ്രദ്ധേയമായി

Text Size  

Story Dated: Wednesday, November 06, 2019 02:46 hrs UTC

 

 
 
ജോയിച്ചന്‍ പുതുക്കുളം
 
ചിക്കാഗോ: കേരള പിറവി ദിനത്തില്‍ ചിക്കാഗോ ഗീതാമണ്ഡലം തറവാടില്‍ കേരള ക്ഷേത്ര കലകളും, മലയാള ഭാഷ സെമിനാറും സംഘടിപ്പിച്ചു.ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച സെമിനാറില്‍,  രമ നായര്‍ , ആനന്ദ് പ്രഭാകര്‍, ശിവ പ്രസാദ്, രവി ദിവാകരന്‍ എന്നിവര്‍ തുടര്‍ന്ന് സംസാരിച്ചു. ജയ് ചന്ദ്രന്‍ മുഖ്യ പ്രഭാഷണത്തില്‍  മലയാള ഭാഷയുടെ പ്രാധാന്യവും, മാതൃഭാഷയെ കൈവിട്ടാല്‍ സ്വന്തം ഭാഷ മാത്രമല്ല സംസ്കാരവും  ശിഥിലമാകുന്നമെന്നും, അതിനാല്‍ തന്നെ  ഭാഷയെ സംരക്ഷിക്കേണ്ടതും പുതിയ തലമുറയിലേക്ക് നമ്മുടെ സംസ്കരം പകര്‍ന്ന് നല്‍കേണ്ടത് നമ്മുടെ കടമയാണെന്നും  ഓര്‍മിപ്പിച്ചു.
 
മലയാള ഭാഷയുടെ വളര്‍ച്ച നമ്മുടെ സംസ്കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുകയാണ് എന്നും, തമിഴില്‍ നിന്നും സംസ്കൃതത്തില്‍ നിന്നും വികസിച്ച് ഒരു സ്വതന്ത്ര ഭാഷയായി മാറിയ മലയാളം. മണിപ്രവാളത്തില്‍ കൂടിയും, തുഞ്ചത്ത് ആചാര്യന്റെ അധ്യാത്മരാമായണത്തിലൂടെയും, ഭാഗവതത്തിലൂടെയും ഒരു ശ്രേഷ്ഠമായി മാറുകയും. നമ്മുടെ സാംസ്കാരിക രംഗത്തുണ്ടായിരുന്ന തളര്‍ച്ചയെയും മുരടിപ്പിനെയും മാറ്റി, ജനങ്ങളെ ഭക്തി പ്രസ്ഥാനത്തിലേക്ക് ആകര്ഷിക്കുവാനും, അവരില്‍ സാംസ്കാരികമായ ഉന്നതി ഉണ്ടാക്കുവാനും ഭാഷ പിതാവിന് കഴിഞ്ഞു.
 
എന്നാല്‍ ഇന്ന് ഭാഷ പിതാവിനെ പാടെ തിരസ്കരിച്ച്,  ഇക്കിളി കവിതകളുടെ വ്യക്താക്കളെ സാംസ്കാരിക കേന്ദ്രങ്ങളുടെ തലപ്പത്തും, ഇവരുടെ കവിതകള്‍ കുട്ടികളില്‍ അടിച്ച് ഏല്‍പ്പിക്കുന്നതുമാണ്. ഇന്നത്തെ കേരളത്തിന്റെ മൂല്യച്യുതിയുടെ കാരണം എന്ന് ബൈജു മേനോന്‍ വിഷയാവതരണം നടത്തി പറഞ്ഞു. തുടര്‍ന്ന് തിരുവാതിരക്ക് നേതൃത്വം നല്‍കിയ  മണി ചന്ദ്രനും,  സെമിനാറില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ജോയിന്റ് സെക്രട്ടറി ബിജു കൃഷ്ണന്‍ നന്ദി പ്രക്ഷിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.