You are Here : Home / USA News

ഇന്ത്യാ പ്രസ് ക്ലബ് ത്രിദിന കോണ്‍ഫറന്‍സിനു നാളെ (വ്യാഴം) എഡിസണില്‍ തുടക്കം

Text Size  

Story Dated: Wednesday, October 09, 2019 03:51 hrs UTC

എഡിസന്‍, ന്യു ജെഴ്‌സി: ഫൊക്കാനഫോമാ കണ്വന്‍ഷനുകള്‍ കഴിഞ്ഞാല്‍ അമേരിക്കയിലെ ഏറ്റവും വലിയ സെക്കുലര്‍ സമ്മേളനമായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ കോണ്‍ഫറന്‍സിനു നാളെ എഡിസനിലെ ഇഹോട്ടലില്‍ തിരി തെളിയും.

ഫീസോ രജിസ്‌റ്റ്രേഷനോ ഇല്ലാതെ ആര്‍ക്കും പങ്കെടുക്കാം എന്നതാണു പ്രസ്ക്ലബ് കോണ്‍ഫറന്‍സിനെ വ്യത്യസ്തമാക്കുന്നത്. എല്ലാം സൗജന്യം.

അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ ഈ ഒത്തു ചേരല്‍ ഒരു പ്രൊഫഷണല്‍ സമ്മേളനമാണ്. നാട്ടിലും ഇവിടെയുമുള്ള മാധ്യമ പ്രമുഖര്‍ നയിക്കുന്ന സെമിനാറുകള്‍ മാറിക്കൊണ്ടിരിക്കുന്ന മാധ്യമ രംഗത്തെപറ്റി പുത്തന്‍ അവബോധം പകരും. കേരളത്തില്‍ നിന്ന് ജോണി ലൂക്കോസ് (മനോരമ ടിവി) എം.ജി. രാധാക്രുഷ്ണന്‍ (ഏഷ്യാനെറ്റ്), വേണു ബാലക്രിഷ്ണന്‍ (മാത്രുഭൂമി ടിവി) വെങ്കടേഷ് രാമക്രിഷ്ണന്‍ (ഫ്രണ്ട്‌ലൈന്‍ദി ഹിന്ദു) എന്നിവര്‍ എത്തും. അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന റീന നൈനാന്‍ (സിബി.എസ്. ആങ്കര്‍), വിര്‍ജിനിയയിലെ റിച്ച്മണ്ടില്‍ എ.ബി.സിയില്‍ പ്രവര്‍ത്തിക്കുന്ന യുവാവായ ബേസില്‍ ജോണ്‍ എന്നിവരടക്കമുള്ളവരും പങ്കെടുക്കും.

ഇതോടൊപ്പം കേരളത്തില്‍ നിന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍, അമേരിക്കയിലെ ഫോക്കാന, ഫോമ അടക്കമുള്ള സംഘടനകളിലെ ഇപ്പോഴത്തെയും മുന്‍ കാലത്തെയും മിക്കവാറുമെല്ലാ നേതാക്കള്‍, സാംസ്കാരിക നായകര്‍ തുടങ്ങിയവര്‍ സമ്മേളനത്തെ സമ്പന്നമാക്കും.

പ്രവര്‍ത്തിക്കുന്ന സമൂഹവുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കാന്‍ ഇത്തവണ ഏതാനും പേരെ അവാര്‍ഡ് നല്കി പ്രസ് ക്ലബ് ആദരിക്കുന്നുണ്ട്. നമ്മൂടെ ആളുകളെ നാം ആദരിച്ചില്ലെങ്കില്‍ പിന്നെ ആര്‍ ആദരിക്കും എന്ന ചിന്തയാണു ഇതിനു പ്രേരകമായത്. അവാര്‍ഡ് ജേതാകള്‍ ഇവരാണ്. മുഖ്യധാര രാഷ്ട്രീയം: സണ്ണിവേല്‍ മേയര്‍ സജി ജോര്‍ജ്; മികച്ച കമ്യൂണിറ്റി ലീഡര്‍: ഡോ. തോമസ് ഏബ്രഹാം; മികച്ച ഡോക്ടര്‍: ഡോ. സാറാ ഈശോ; മികച്ച എഞ്ചിനിയര്‍: പ്രീതാ നമ്പ്യാര്‍

വെള്ളിയാഴ്ച രാത്രി നടക്കുന്ന 'ഹ്രുദയതാളം' സംഗീത പരിപാടിയില്‍ പഴയകാല ഗാനങ്ങളൂമായി പത്ത് കലാകാരന്മാരാണു പങ്കെടുക്കുന്നത്. ശനിയാഴ്ച രാത്രി 5 ടീമുകളുടേ ഡന്‍സ്, ഡിട്രൊയിറ്റ് നോട്ട്‌സിന്റെ മ്യൂസിക്കല്‍ ബാന്‍ഡ് എന്നിവ ഈ സമ്മേളനത്തെ അവിസ്മരണീയമാക്കും.

പരിപാടികളുടെ ഏകദേശ രൂപം.
നാളെ വ്യാഴം: പ്രസ് ക്ലബ് അംഗങ്ങളുടെയും സ്‌പൊണ്‍സര്‍മാരുടെയും ഒത്തു ചേരല്‍
വെള്ളി: രാവിലെ 10 മണി സെമിനാര്‍; 12:30 ലഞ്ച്; 2 മണി: സെമിനാര്‍; 6 മണി: ഉദ്ഘാടനം; 8 മണി: ഹ്രുദയതാളംമ്യൂസിക്കല്‍ നൈറ്റ്

ശനി രാവിലെ 10 മണി: സെമിനാര്‍; 12:30 ലഞ്ച്; 2 മണിസെമിനാര്‍; 5:30: സമാപന സമ്മേളനം; 7 മണി: അവാര്‍ഡ് നൈറ്റ്. 5 ടീമുകളുടേ ന്രുത്തം. 9 മണി: ഡിട്രോയിറ്റ് നോട്ട്‌സിന്റെ സംഗീത പരിപാടി.

ജോര്‍ജ് തുമ്പയില്‍ എഴുതിയത് ഇവിടെ ആവര്‍ത്തിക്കുന്നു.
മുഖ്യധാര മാധ്യമപ്രവര്‍ത്തനം മില്യണ്‍ കണക്കിനു ഡോളറിനു വിലസുമ്പോള്‍ പത്തു പൈസ പോലും വരുമാനമില്ലാതെയാണ് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തനം.

ഒരു തരത്തിലും പണം ലഭിക്കുന്ന രീതിയിലല്ല, ഇവിടെ അമേരിക്കന്‍ മലയാളികള്‍ പത്രപ്രവര്‍ത്തനം നടത്തുന്നത് (ഒറ്റപ്പെട്ട ചില നല്ല പ്രവണതകളുണ്ടെന്നത് മറക്കുന്നില്ല). മോര്‍ട്‌ഗേജ് അടക്കേണ്ട തിരക്കാര്‍ന്ന ജോലിക്കിടയിലും വാര്‍ത്തകളെഴുതി ഉണ്ടാക്കി എല്ലാ മാധ്യമങ്ങളിലും എത്തിക്കുന്നത് ഭഗീരഥപ്രയത്‌നം തന്നെയാണെന്നു പറയേണ്ടി വരും.

തികച്ചും സൗജന്യമായി ചെയ്യുന്ന ഈ സേവനത്തിനു (അതെ, സേവനം തന്നെ) പലപ്പോഴും ഒരു നന്ദി വാക്കുപോലും കിട്ടാറില്ലെന്നതാണു സത്യം. മുന്‍പ് ഉണ്ടായിരുന്ന പ്രിന്റ് മീഡിയകളില്‍ പലതും വെബ്മീഡിയയായി മാറിയിട്ടുണ്ട്. അവരടക്കം ധാരാളംപേര്‍ ഇന്നു മലയാള പത്രപ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ തന്നെ ഇവിടെയുണ്ട്. അക്ഷരങ്ങളോടുള്ള പ്രതിപത്തിയും മലയാണ്മയെക്കുറിച്ചുള്ള മനസ്സടുപ്പവുമാണ് ഒരു സാമ്പത്തിക പ്രയോജനവും ഇല്ലാതിരുന്നിട്ടും ഈ രംഗത്തു തന്നെ തുടരാന്‍ അവരെ പ്രേരിപ്പിക്കുന്നത്.

അവരടക്കമുള്ളവരുടെ കൂട്ടായ്മയാണ് ന്യൂജേഴ്‌സിയില്‍ നടക്കുന്നത്. പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, വൈസ് പ്രസിഡന്റ് ജയിംസ് വറുഗീസ്, ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള, ജോയിന്റ് ട്രഷറാര്‍ ജീമോന്‍ ജോര്‍ജ്, റിസപ്ഷന്‍ ചെയര്‍മാന്‍ രാജു പള്ളത്ത്, ഫിനാന്‍സ് ചെയര്‍മാന്‍ ബിജു കിഴക്കേക്കുറ്റ്, പബ്ലിസിറ്റി ചെയര്‍മാന്‍സുനില്‍ െ്രെടസ്റ്റാര്‍ തുടങ്ങിയവര്‍ ചുക്കാന്‍ പിടിക്കുന്ന കോണ്‍ഫറന്‍സിന് ശിവന്‍ മുഹമ്മ ചെയര്‍ ആയുള്ള അഡ്വസൈറി ബോര്‍ഡിന്റെ പരിപൂര്‍ണ്ണ പിന്തുണയുമുണ്ട്.

ഈ വലിയ മുന്നേറ്റത്തിന് എല്ലാവിധ ആശംസകളും. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കൂടുതല്‍ ഉയരങ്ങളിലെത്തി പരിലസിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.