You are Here : Home / USA News

പിറവം വാര്‍ഷിക സംഗമം വര്‍ണാഭമായി

Text Size  

Story Dated: Thursday, October 03, 2019 02:14 hrs UTC

 

 
 
ജോസ് കാടാപുറം
 
ന്യൂയോര്‍ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്‌റ്റോറന്റ്   വച്ച് സെപ്റ്റംമ്പര്‍ 28  ന് ശനിയാഴ്ച വര്‍ണോജ്വലമായി നടന്നു .ജെസ്സി ജയിംസിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടികള്‍ , ഫൊക്കാന മുന്‍പ്രെസിഡെന്റ് പോള്‍ കറുകപ്പിള്ളി മുഖ്യ അതിഥിയായിരുന്നു .ബാബുതുമ്പയില്‍ സ്വാഗതം പറഞ്ഞു.സ്കൂള്‍ ,കോളേജു കളില്‍ ഗ്രാഡ്വേറ്റ് ചെയ്ത കുട്ടികളെ   അവാര്‍ഡ് നല്‍കി ആദരിച്ചു ...പ്രെസിഡെന്റ് ജെസ്സി ജോസ് , സെക്രട്ടറി ഷിജി ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഷൈല പോള്‍ , (പ്രെസിഡെന്റ് ), ഉഷ ഷാജി (സെക്രട്ടറി ) പുതിയ ഭാരവാഹികളായി  ചുമതല ഏറ്റടുത്തു. പിറവം  നേറ്റീവ് അസോസിയേഷന്റെ  2020 ല്‍ നടക്കുന്ന 25 മാതു വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള  കമ്മിറ്റയുടെ  ചുമതല ബേബി കോളങ്ങായില്‍ , ജോണ്‍ ഐസക് , വിനോയ് തെന്നശ്ശേരില്‍ എന്നിവര്‍ നിര്‍വഹിക്കും .
 
1995ല്‍ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 24 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു. ലിസി ഉച്ചിപ്പിള്ളില്‍, ആരന്‍ കോളങ്ങായില്‍ എന്നിവരുടെ ഗാനങ്ങളും  , പിറവത്തെ വിശേഷങ്ങളെ കുറിച്ച് സാറ കാടാപുറവും സംസാരിച്ചു . പിറവം നിവാസികളുടെ സംഗമത്തില്‍ എത്തിയ പുതിയ മെമ്പേഴ്‌സിനെ പരിചയപ്പെടുത്തി സ്‌നേഹവിരുന്നോടെ വര്‍ണാഭമായ  ഈ വര്‍ഷത്തെ പിറവം സംഗമം സമാപിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.