You are Here : Home / USA News

"ഫോക്കസ്" 2019 (യുവജന സംഗമം)

Text Size  

Story Dated: Monday, September 23, 2019 03:14 hrs UTC

 
 
 മിസ്സിസ്സാഗ : മിസ്സിസ്സാഗ സീറോ മലബാർ എപാർക്കിയുടെ  യുവജന പ്രസ്ഥാനമായ യൂത്ത് അപ്പസ്തോലേറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അന്താരാഷ്ട്ര യുവജനസംഗമത്തിന് കാനഡ  വേദിയാകുന്നു. കാനഡയിലെ തന്നെ ഏറ്റവും വലിയ യുവജനസംഗമങ്ങളിൽ ഒന്നായ "ഫോക്കസ് 2019" സെപ്റ്റംബർ 28 ശനിയാഴ്ച സ്കാർബറോയിൽ വച്ചാണ് നടത്തപ്പെടുന്നത്. 
കാനഡയിലൂടനീളം വ്യാപിച്ചുകിടക്കുന്ന ഇടവകകളിൽ  നിന്നും മിഷൻ കേന്ദ്രങ്ങളിൽനിന്നുമുള്ള  യുവജനങ്ങൾ, ഇന്റർ  നാഷണൽസ്റ്റുഡൻസ് ,കാനഡയിൽ ജനിച്ചു വളർന്ന യുവതീയുവാക്കൾ , യുവദമ്പതികൾ ,യുവ അല്‌മായ നേതാക്കൾ,വൈദികർ തുടങ്ങിയവരുടെ സാന്നിധ്യം  "ഫോക്കസ്" 2019 -ന് മാറ്റുകൂട്ടും.
 
 
എപ്പാർക്കി  ഓഫ് മിസ്സിസ്സാഗയുടെ  യുവജനകത്തോലിക്കാപ്രസ്ഥാനമായ SMYM - ൻ്റെ പ്രവർത്തനങ്ങൾക്ക്  വലിയ ഉണർവ്വ്  പ്രദാനം ചെയ്യുമെന്ന് കരുതപ്പെടുന്ന ഈ യുവജന സംഗമം സിറോ മലബാർ കത്തോലിക്കാസഭയുടെ ഭാവി പ്രവർത്തനങ്ങൾക്ക്  ഒരു നല്ല പ്രേരകശക്തിയായി മാറുമെന്നതിനു സംശയമില്ല .
യുവജനങ്ങളിൽ ക്രിസ്തു കേന്ദ്രികൃതമായ കൂട്ടായ്മയും ഐക്യവും ബലപ്പെടുത്തുന്നതോടൊപ്പം 
മൂല്യബോധവും സഭാർപ്പണ മനോഭാവവും ഉള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാനുള്ള ഉത്തരവാദിത്വം  വളർത്തിയെടുക്കുക  എന്ന ലക്ഷ്യവും  ഫോക്കസിന്റെ പിന്നിലുണ്ട് 
വിഞ്ജാനവും വിനോദവും പകരുന്നതോടൊപ്പം ആത്മീയവും സാമൂഹികവും കലാപരവുമായ തുണ്ടുകളും കോർത്തിണക്കിയാണ് ഫോക്കസ് തയ്യാറാക്കിയിരിക്കുന്നത്. കനേഡിയൻ ജീവിതത്തിന്റെ നിയമപരവും സാംസ്‌ക്കാരികവുമായ വശങ്ങൾ യുവജനങ്ങൾക്ക്  പരിചയപ്പെടുത്തിക്കൊടുക്കുന്ന ദിനം കൂടി ആയിരിക്കും സെപ്റ്റംബർ 28.
 
 
ജീവിതവിജയത്തിനുതകുന്ന അസുലഭ സ്രോതസ്സുകൾ കണ്ടെത്താനുള്ള  നുറുങ്ങുകൾ,  അതുല്യവ്യക്തികളിൽനിന്നുള്ള  അമൂല്യമായ അനുഭവജ്ഞാനം , സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സമർഥരുമായുള്ള സംവാദം,സമാനവ്യക്തികളും  കുടുംബങ്ങളും ആയി സൗഹൃദം സ്ഥാപിക്കാനുള്ള അവസരം ഇവയെല്ലാം ഇവർക്കായി കരുതിയിരിക്കുന്ന അനിതരസാധാരണമായ  വിഭവങ്ങളിൽ ചുരുക്കം ചിലതു മാത്രം.
 
 
അഭിവന്ദ്യ ജോസ് കല്ലുവേലിൽ പിതാവിൻ്റെ  അനുഗ്രഹാശീർവ്വാദങ്ങളോടെ  രൂപത യൂത്ത് അപ്പസ്‌തോലറ്റ്‌  ഡിപ്പാർട്ട്മെൻറ്‌  ഡയറക്റ്റർ റവ.ഫാ .സജി തോമസ് സി.എം .ഐ പരിപാടികൾക്ക് നേതൃത്വം നൽകും. 
ജോയ്‌സ് ജോസഫ് ,ജെറിൻ രാജ് എന്നിവർ കൺവീനർമാരായുള്ള ഫോക്കസ് 2019 -ൻ്റെ  വിജയത്തിന്  എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും തേടുന്നു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.