You are Here : Home / USA News

സുനിൽ ഗവാസ്ക്കർ ട്രംപുമായി കൂടിക്കാഴ്ച നടത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 04, 2019 03:03 hrs UTC

ന്യൂയോർക്ക് ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ക്രിക്കറ്റ് ഇതിഹാസവുമയ സുനിൽ ഗവാസ്ക്കർ ന്യുയോർക്കിലെ ട്രംപ് ബെഡ് മിനിസ്റ്റർ ഗോൾഫ് കോഴ്സിൽ വച്ച് അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി.

 230 പേർക്ക് ഹൃദയ ശസ്ത്രക്രിയക്കാവശ്യമായ ഫണ്ട് രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ന്യുജഴ്സിയിലും അറ്റ്ലാന്റയിലും ഫണ്ട് സമാഹരണ യോഗങ്ങളിലും ഗവസ്ക്കർ സംബന്ധിച്ചു.

ട്രംപുമായി കൂടികാഴ്ച നടത്തുന്നതിനിടെ തന്റെ സന്ദർശന ഉദ്ദേശം ഗവാസ്ക്കർ പ്രസിഡന്റുമായി പങ്കുവെച്ചു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളോടെ ജനിക്കുന്ന കുട്ടികൾക്ക് ഹാർട്ട് റ്റു ഹാർട്ട് ഫൗണ്ടേഷൻ സജ്ജീവനി ആശുപത്രിയുമായി സഹകരിച്ചു സൗജന്യ ശസ്ത്രക്രിയ നടത്തി കൊടുക്കുന്നതായി ഗവസ്ക്കർ ട്രംപിനെ അറിയിച്ചു.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ സെപ്റ്റംബർ ആദ്യവാരം നടക്കുന്ന ഫണ്ട് റെയ്സിങ് ഇവന്റുകൾക്കുശേഷം ഗാവസ്ക്കർ ഇന്ത്യയിലേക്ക് മടങ്ങും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.