You are Here : Home / USA News

കാണാതായ മൂന്നു വയസ്സുകാരി മരിച്ച നിലയിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, August 29, 2019 02:46 hrs UTC

മൗണ്ടൻ ഗ്രോവ് ∙ സെന്റ് ലൂയിസിലെ മൗണ്ടൻ ഗ്രോവിൽ നിന്നും ചൊവ്വാഴ്ച കാണാതായ മൂന്നു വയസ്സുകാരിയെ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയെ കാണാതായ സ്ഥലത്തു നിന്നും അധികം ദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന കുളത്തിൽ നിന്നാണ് രാവിലെ മൃതദേഹം കണ്ടെടുത്തത്. മൂന്നടി വെള്ളം മാത്രമാണ് കുളത്തിൽ ഉണ്ടായിരുന്നത്.

ചൊവ്വാഴ്ച കുട്ടിയെ കാണാതായതു മുതൽ രാത്രി മുഴുവനും വോളണ്ടയിർമാരും പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. കുട്ടി എങ്ങനെ അവിടെ എത്തിയെന്നോ, മരണ കാരണം എന്താണെന്നോ വ്യക്തമായിട്ടില്ല.

കുടുംബാംഗങ്ങളും നാട്ടുകാരും കുട്ടിയുടെ മടങ്ങി വരവിനു വേണ്ടി പ്രാർഥിച്ചു കൊണ്ടിരിക്കെയാണ് മരണ വിവരം അറിയുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.